Connect with us

ഒരു ദിവസം ജിമ്മില്‍ എത്താന്‍ വൈകിയ മമ്മൂട്ടിയെ താന്‍ കളിയാക്കി, പിന്നീട് സംഭവിച്ചത്..!; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Malayalam

ഒരു ദിവസം ജിമ്മില്‍ എത്താന്‍ വൈകിയ മമ്മൂട്ടിയെ താന്‍ കളിയാക്കി, പിന്നീട് സംഭവിച്ചത്..!; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

ഒരു ദിവസം ജിമ്മില്‍ എത്താന്‍ വൈകിയ മമ്മൂട്ടിയെ താന്‍ കളിയാക്കി, പിന്നീട് സംഭവിച്ചത്..!; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട് തന്നെ അതിശയിപ്പിച്ചിട്ടുള്ള താരം മമ്മൂട്ടിയാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു ദിവസം ജിമ്മില്‍ എത്താന്‍ വൈകിയ മമ്മൂട്ടിയെ താന്‍ കളിയാക്കതിനെ കുറിച്ചും പിന്നീട് സംഭവിച്ച കാര്യങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.

ബോംബെ മാര്‍ച്ച് സിനിമ ചെയ്യുന്ന സമയത്തുള്ള ഒരു സംഭവമാണ് എടുത്തു പറയേണ്ടത്. മമ്മൂക്ക നില്‍ക്കുന്ന ഹോട്ടലില്‍ ജിമ്മുണ്ട്. പുള്ളി രാവിലെ തന്നെ വര്‍ക്ക് ഔട്ടിന് പോകും. തന്നോട് ഒരു ദിവസം ചോദിച്ചു എങ്ങനെയാണ് വര്‍ക്ക് ഔട്ട് ഒക്കെ ഇല്ലേ എന്ന്. ഇപ്പോള്‍ ഇല്ല, തന്റെ ഹോട്ടലില്‍ ജിമ്മില്ല എന്ന് പറഞ്ഞു.

”ആണോ ഞാന്‍ ഇവിടെ അടുത്ത് തന്നെയാ, നീ ഇങ്ങോട്ട് വാ” എന്ന് മമ്മൂക്ക പറഞ്ഞു. തന്നോട് ഒരു അഞ്ച് ആറുമണിയാകുമ്പോള്‍ വരാനായിരുന്നത് പറഞ്ഞത്. പിറ്റേ ദിവസം താന്‍ ഓടിച്ചാടി ആ സമയത്ത് എത്തി. എത്തിയപ്പോള്‍ മമ്മൂക്കയെ കാണുന്നില്ല. താന്‍ വര്‍ക്കൊട്ടൊക്കെ തുടങ്ങി, ഒരു ഏഴ് മണിയായപ്പോള്‍ മമ്മൂക്ക വന്നു.

ഈ അഞ്ച് മണിയെന്നൊക്കെ ചുമ്മാ പറയുകയാണല്ലേ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു. പിറ്റേ ദിവസം മമ്മൂക്ക ഏഴ് മണിക്കല്ലേ വരുന്നതെന്ന് കരുതി താന്‍ ഏഴ് മണിക്ക് എത്തി. എന്നാല്‍ പുള്ളി അഞ്ച് മണിക്കേ എത്തി വര്‍ക്കൗട്ട് തുടങ്ങിയിരുന്നു. ആ വാശി തനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരു ദിവസമൊക്കെ അങ്ങനെ വൈകിയെന്നൊക്കെ വരും എന്ന് കൂടി പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇപ്പോഴും കാണുമ്പോള്‍ പറയും ഇത്രയും മസില്‍ വേണ്ട, ഫുഡ് ഇങ്ങനെ കഴിക്കണം എന്നൊക്കെ. പിന്നെ ഷൂട്ടിംഗില്‍ ഫൈറ്റ് സമയത്തൊക്കെ താന്‍ വീഴുമ്പോള്‍ പുള്ളി ചീത്ത പറയും. നോക്കിയും കണ്ടും ചെയ്യണമെന്ന് പറയും. മുമ്പ് പുള്ളി ഒരു പടത്തില്‍ ഫൈറ്റ് ചെയ്തപ്പോള്‍ എല്ലിന് പൊട്ടല്‍ പറ്റിയതിനെ കുറിച്ചൊക്കെ പറഞ്ഞുതരും അത്രയും കെയറിങ് ആണ് മമ്മൂക്ക എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top