അന്നെല്ലാവരും എന്നോട് പറഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍ വേദന മാറുമെന്ന്.., ജീവിതത്തില്‍ പ്രാര്‍ത്ഥിച്ചിട്ടില്ല അങ്ങനെ, പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല; ദൈവം പാതി താന്‍ പാതി എന്ന് പറയുന്നതില്‍ ശരിക്കും തന്റെ പാതി മാത്രമേ ഉള്ളൂവെന്ന് ടൊവീനോ തോമസ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവീനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് താന്‍ ചില കാര്യങ്ങളെ യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്ന് വെളിപ്പെടുത്തുകയാണ് ടോവിനോ.
‘എനിക്ക് 12 വയസുള്ള സമയത്ത് കിഡ്നി സ്റ്റോണ്‍ വന്നു. രണ്ടര സെന്റിമീറ്റര്‍ നീളത്തിലായിരുന്നു കല്ല്. ഒടുക്കത്തെ വേദനയായിരുന്നു. എല്ലാവരും എന്നെ ഓര്‍ത്ത് വേദനിക്കുന്നത് ഞാന്‍ കണ്ടു. ആന്റിബയോട്ടിക്ക് എടുത്തിട്ടും ഷിവറിങ് മാറുന്നില്ലായിരുന്നു. അന്നെല്ലാവരും എന്നോട് പറഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍ വേദന മാറും.
പ്രാര്‍ത്ഥിച്ചാല്‍ കിഡ്നി സ്റ്റോണ്‍ അലിഞ്ഞാതെയാകും എന്നൊക്കെ. ഞാന്‍ ഒടുക്കത്തെ പ്രാര്‍ത്ഥനയായിരുന്നു. ജീവിതത്തില്‍ പ്രാര്‍ത്ഥിച്ചിട്ടില്ല അങ്ങനെ. പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല. കീഹോള്‍ സര്‍ജറിയില്‍ കല്ലെടുത്ത് കളഞ്ഞു.
യുക്തിപരമായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് അത് പോയില്ല, സര്‍ജറി ചെയ്തപ്പോള്‍ അത് പോയി. ദൈവം പാതി താന്‍ പാതി എന്ന് പറയുന്നതില്‍ ശരിക്കും തന്റെ പാതി മാത്രമേ ഉള്ളൂ. തന്റെ പാതി കൃത്യമായി ചെയ്താല്‍ അത് നമുക്ക് തന്നെ പ്രചോദനം ആണ്’, ടോവിനോ തോമസ് പറയുന്നു.
അതേസമയം, ബേസില്‍ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി ആണ് ടോവിനോയുടെതായി അവസാനമിറങ്ങിയ പടം. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ‘നാരദന്’ ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. അന്ന ബെന്‍ ആണ് നായിക.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...