Malayalam
ഈ സീരിയൽ ഇപ്പോൾ കാണാറില്ലേ…അനിയത്തിയും ചേച്ചിയും ഇപ്പോഴും അടിപൊളിയാണ്!
ഈ സീരിയൽ ഇപ്പോൾ കാണാറില്ലേ…അനിയത്തിയും ചേച്ചിയും ഇപ്പോഴും അടിപൊളിയാണ്!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആരംഭിച്ച് സീരിയൽ രണ്ട് സഹോദരിമാരുടെ കഥയാണ് പറയുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് ദിശകളിലേയ്ക്ക് എത്തപ്പെടുന്നു . രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, പോലീസും കള്ളനുമായി മാറുകയാണ്. ശ്രേയ നന്ദിനി ഐപിഎസ് ഓഫീസർ ആകുമ്പോൾ പ്രിയപ്പെട്ട അനിയത്തി നഗരത്തിലെ ഹൈടെക്ക് മോഷ്ടാവായി മാറുകയാണ്.
സ്വർണ്ണ കടത്തുകാർക്ക് പേടി സ്വപ്നമാണ് ചേച്ചി ശ്രേയയും അനിയത്തി തുമ്പിയും. സ്വർണ്ണക്കടത്തുകാരെ കൊള്ളയടിച്ച് ആ പണം പാവപ്പെട്ടവർക്ക് കൊടുക്കുകയാണ് തുമ്പി ചെയ്യുന്നതെങ്കിൽ ചേച്ചി ശ്രേയ കള്ളക്കടത്തുകാരെ തിരഞ്ഞ് പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടു വരുകയാണ്. തുടക്കത്തിൽ സഹോദരിമാർ തമ്മിൽ കാണുന്നില്ലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും കണ്ടുമുട്ടുകയാണ്. മാളു പ്രതിയായിട്ടുള്ള കേസ് അന്വേഷിക്കുന്നത് ശ്രേയാണ് . കേസ് അന്വേഷിക്കുന്നതിനോടൊപ്പം തന്നെ ചെറുപ്പത്തിൽ നഷ്ടപ്പെട്ടു പോയ അനിയത്തിയേയും ശ്രേയ തേടുന്നുണ്ട്. എന്നാൽ അന്വേഷണത്തിനൊടുവിൽ സഹോദരി മാളുവിനെ കണ്ടെത്തുകയായിരുന്നു ശ്രേയ.
എന്നാൽ താൻ തേടുന്ന പെരുക്കള്ളിയാണ് സഹോദരി എന്ന ശ്രേയ അറിയുന്നില്ല. എന്നാൽ മാളു ചേച്ചിയ്ക്കൊപ്പം ഓരോ നിമിഷവും ടെൻഷനോടെയാണ് കഴിയുന്നത്. ഇപ്പോൾ പരമ്പരയിൽ കാണിക്കുന്നത് ശ്രേയയെ രാംദാസിന്റെ ഗുണ്ടകൾ അടിച്ചു വീഴ്ത്തുന്നതും. പരുക്ക് പറ്റിയ ശ്രേയ ഹോസ്പിറ്റലിൽ ആകുന്നതും, തുടർന്ന് ശ്രേയ തിരികെ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുന്നതുമാണ്. മാത്രമല്ല തുമ്പിയുടെ സ്വപ്നത്തെ കുറിച്ച് സുബ്ബയ്യയോട് അന്വേഷിക്കുന്നതുമാണ്. ഇന്നലത്തെ എപ്പിസോഡിൽ തുമ്പിയും കൊച്ചു ഡോക്ടറും സൈക്കോളജിസ്റിനെ കാണുന്നുണ്ട്.
സുബ്ബയ്യ ഡോക്ടർ ചോദിക്കുന്നതിന് അവനിഷ് പറഞ്ഞു കൊടുത്തതുപോലെ പറയുകയാണ് .സഹദേവൻ കൊലപാതകത്തിന് ശേഷം തന്റെ വീട്ടിൽ ഒളിച്ചു താമസിച്ചിരുന്നു അന്ന് തുമ്പിയെ മടിയിൽ വെച്ച അയാൾ ആ കഥ പറഞ്ഞിട്ടുണ്ട്. അതാണ് തുമ്പി സ്വപ്നം കാണുന്നത് . പക്ഷെ ഇത് തുമ്പി വിശ്വസിക്കുന്നില്ല. സഹദേവന്റെ ഫോട്ടോ കാണിച്ചപ്പോൾ സുബ്ബയ്യക്ക് സഹദേവൻ ആണെന്ന് മനസ്സിലാകുന്നില്ല .
പിന്നീട ശ്രേയടെ അടുത്ത എത്തുന്ന തുമ്പി അവളെ കെട്ടിപ്പിടിച്ച് കരയുകയാണ് . എനിക്ക് മാത്രം എന്താ ഇങ്ങനെ സംഭവിച്ചത് .നിങ്ങളിൽ നിന്ന് എന്നെ വിധി അകറ്റിയത് എന്താണ് എന്ന് പറഞ്ഞു കരയുകയാണ് . തുമ്പിയുടെ മനസ്സിൽ ഇപ്പോൾ താൻ മാളുവാണ് എന്ന് വിശ്വസിച്ചു തുടങ്ങിയിരിക്കുകയാണ്. തുമ്പി ശ്രേയ കോംബോ എന്തൊരു രസമാണെന്ന് ആരാധകർ പറയുന്നുണ്ട്. ഇതിനിടയിൽ പരമ്പരയുടെ സംപ്രേക്ഷണം സമയം മാറ്റിയിരുന്നു. തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്തിരുന്ന സീരിയൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത് ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്.
സമയം പഴയതു പോലെ ആക്കണമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സുബ്ബയ്യയും സഹദേവനും ഒരേ കള്ളങ്ങൾ പറയുന്നുവെന്ന് മനസ്സിലാക്കുന്ന തുമ്പിയാണ് പുതിയ പ്രമോയിൽ കാണിക്കുന്നത് . മാത്രമല്ല ശ്രേയ നന്ദിനി തനിക്കെതിരെ ചാർജ് ചെയ്ത കേസ് കളവാണെന്ന് നവീൻ കോടതിയിൽ പറയണമെന്ന് രാംദാസ് പറയുന്നുണ്ട് .ഇനി പരമ്പരയിൽ റാം ദാസിനെ കോടതിയിൽ ഹാജരാക്കുന്ന സീനുകളാണ് കാണിക്കുന്നത്.
