ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. ഇപ്പോഴിതാ അനുഷ്ക ഷെട്ടിയും പ്രമുഖ തെലുങ്ക് സംവിധായകനും തമ്മില്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. തെലുങ്കില്‍ അനുഷ്കയുടെ രണ്ട് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെയാണ് താരം വിവാഹം ചെയ്യുന്നത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.
അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അനുഷ്കയോ സുഹൃത്തുക്കളോ വിവാഹ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനു മുമ്പും പല സെലിബ്രിറ്റികളുടെയും അനുഷ്കയുടെയും പേര് ചേര്‍ത്ത് മുമ്പും പല ഗോസിപ്പുകളും ഉയര്‍ന്നതിനാല്‍ താരം വാര്‍ത്ത സ്ഥിരീകരിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വരികയായിരുന്നു.
ഇതിന് പിന്നാലെ ദക്ഷിണേന്ത്യയിലെ ഒരു ക്രിക്കറ്റ് താരവുമായി താരം പ്രണയത്തിലാണെന്ന താരത്തില്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവന്നതോടെ ഞാന്‍ വിവാഹിതയാകുമ്പോള്‍ നിങ്ങനെ എല്ലാവരെയും അറിയിക്കാമെന്നായിരുന്നു അനുഷ്ക പ്രതികരിച്ചത്.
ഇളയരാജയുടെ പാട്ടുകൾ ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. പലപ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയർന്ന് വരാറുണ്ട്. തന്റെ സമ്മതമില്ലാതെ ത്റ ഗാനങ്ങൾ മറ്റ് സിനിമകളിൽ...
ഒരുകാലത്ത് മലയാള സിനിമയുടെ വാർത്തകൾ പത്രത്താളുകളിലും റേഡിയോയിലും ടിവിയിലുമായിരുന്നു. ഇന്ന് നമ്മുടെ മൊബൈൽ ഫോണുകളിലേക്ക്, വിരൽത്തുമ്പിലേക്ക് സിനിമ എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയ...
സിനിമാ നടിമാരോട് വളരെയധികം സ്നേഹം പുലർത്തുന്നവരാണ് പ്രേക്ഷകർ. ചില നടിമാർ സിനിമയിൽ ശോഭിച്ച് നിൽക്കുമ്പോൾ തന്നെ വിടവാങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ മരണ...
സിനിമ എന്നത് കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപമാണ്. സമൂഹത്തിന്റെ വളർച്ചയും മാറ്റങ്ങളുമെല്ലാം ഉൾക്കൊണ്ട് കാലത്തിനനുസൃതമായി പ്രതിഫലിക്കുന്ന കല. അതിൽ വിനോദം എന്നതിനേക്കാളുപരി കഥാപാത്രം,...