Malayalam
‘ദ കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന് നികുതി രഹിതമാക്കി ബീഹാര്‍ സര്‍ക്കാര്‍
‘ദ കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന് നികുതി രഹിതമാക്കി ബീഹാര്‍ സര്‍ക്കാര്‍
കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ പറയുന്ന, സംവിധായകന് വിവേക് അഗ്നിഹോത്രി തയ്യാറാക്കിയ സിനിമയാണ് ദ കശ്മീര്‍ ഫയല്‍സ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോവ, മധ്യപ്രദേശ്,കര്‍ണാടക, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ചലച്ചിത്രത്തിന് നികുതി രഹിതമാക്കി ബീഹാര്‍ സര്‍ക്കാര്‍ രംഗത്തെത്തി.
കാശ്മീര്‍ ഫയല്‍സ് ബിഹാറില്‍ നികുതി രഹിതമാണെന്ന് ഉപമുഖ്യമന്ത്രി തര്‍ക്കിഷോര്‍ പ്രസാദ് അറിയിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനുപം ഖേറും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.
കശ്മീരിന്റെ അന്നത്തെ സാഹചര്യങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും കൃത്യമായ ചിത്രീകരണം ഈ സിനിമയിലുണ്ട്,’ അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ യാഥാര്‍ത്ഥ്യ സാഹചര്യം സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതായിരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കശ്മീര്‍ ഫയല്‍സ്’ ബിഹാര്‍ സംസ്ഥാനം മുഴുവനും നികുതി രഹിതമായിരിക്കും, അതിനാല്‍ സാധാരണക്കാര്‍ക്ക് ഈ സിനിമ എളുപ്പത്തില്‍ കാണാനാകും. അതിനിടെ ഈ വര്‍ഷത്തെ ഏറ്റവും ജനകീയമായ ചിത്രമായി മുന്നേറുകയാണ് കശ്മീര്‍ ഫയല്‍സ്. ബോക്സ് ഓഫീസ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച് കാശ്മീര്‍ ഫയല്‍സ് അഞ്ച് ദിവസത്തിനിടെ 60 കോടി രൂപ നേടി.
