Malayalam
ദിലീപുമായി ഫോണില്‍ സംസാരിച്ചതില്‍ വിശദീകരണവുമായി ഡിഐജി
ദിലീപുമായി ഫോണില്‍ സംസാരിച്ചതില്‍ വിശദീകരണവുമായി ഡിഐജി
വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ തലേദിവസം പ്രതി ദിലീപുമായി ഫോണില്‍ സംസാരിച്ചതില്‍ വിശദീകരണവുമായി ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍. മറ്റൊരാള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം സംബന്ധിച്ച പരാതി അറിയിക്കാനാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഡിഐജി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെ താന്‍ തിരിച്ച് വിളിച്ചിരുന്നെന്നും ഡിഐജി പ്രതികരിച്ചു.
ദിലീപിനെ ഡിഐജി സഞ്ജയ് കുമാര്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള ഫോണ്‍ വിളി. ജനുവരി എട്ടിന് രാത്രി 10.04നായിരുന്നു ഡിഐജി ദിലീപിനെ വിളിച്ചത്.
ഇരുവരും നാല് മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു. വാട്ട്സ്ആപ്പ് കോള്‍ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് ഫോണ്‍ മാറ്റിയത്.
ദിലീപ് അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജിയുടെ വാട്സ്ആപ്പ് കോള്‍. അടുത്ത ദിവസം, ജനുവരി ഒന്‍പതിന് ദിലീപിനെയും സംഘത്തെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡിഐജിയുടെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.