Malayalam
‘ഞാനിപ്പോഴും ബിപി കയറി ബെഡില്‍ തന്നെയാണ്’; സുരേഷ് ഗോപി തന്നെ വിളിച്ച അനുഭവം പറഞ്ഞ് ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
‘ഞാനിപ്പോഴും ബിപി കയറി ബെഡില്‍ തന്നെയാണ്’; സുരേഷ് ഗോപി തന്നെ വിളിച്ച അനുഭവം പറഞ്ഞ് ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
ഏറെ ജനപ്രീതി നേടി മുന്നേറുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി തരുണ്‍ മൂര്‍ത്തിയെ ഫോണിലൂടെ വിളിച്ച് അഭിനന്ദനം അറിയിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി വിളിച്ച അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ദൈവമേ എന്ത് നല്ല ദിവസമാണ്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ഫോണിന്റെ അപ്പുറത്തെ അറ്റത്, സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും, സാങ്കേതികതയെക്കുറിച്ചുമെല്ലാം പത്തു മിനിട്ടോളം സംസാരിച്ചു. ഞാനിപ്പോഴും ബിപി കയറി ബെഡില്‍ തന്നെയാണ്. നന്ദി സാര്‍ എന്നാണ് തരുണ്‍ മൂര്‍ത്തി പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസര്‍ച്ചുകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.
കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയാണ് ചിത്രം നിര്‍മ്മിച്ചത്.
