Malayalam
അമ്മ മരിക്കും മുമ്പ് ആ ആഗ്രം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല, താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് തങ്കച്ചന്‍ വിതുര
അമ്മ മരിക്കും മുമ്പ് ആ ആഗ്രം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല, താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് തങ്കച്ചന്‍ വിതുര
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് തങ്കച്ചന്‍ വിതുര. നിരവധി കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച തങ്കച്ചന്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ്. വ്യത്യസ്തമായ ലുക്കിലെത്തി പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ അദ്ദേഹത്തിനായി. താരത്തിന്റെ ശ്രദ്ധേയമായ മറിയേടമ്മേടെ ആട്ടിന്‍കുട്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം ആണ് സൃഷ്ടിച്ചത്. കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ താരത്തിന് നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇപ്പോള്‍ ‘തങ്കു’ എന്നാണ് അറിയപ്പെടുന്നത്.
തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുരയാണ് തങ്കച്ചന്റെ സ്വദേശം. 1995 -96 കാലഘട്ടത്തില്‍ തന്റെ അമ്മാവന്റെ മകനുമൊത്തായിരുന്നു തങ്കച്ചന്‍ ഒരു മ്യൂസിക് ട്രൂപ് ആരംഭിക്കുന്നത്. മിസ്റ്റര്‍ ഓര്‍ക്കസ്ട്ര എന്നായിരുന്നു ട്രൂപ്പിന്റെ പേര്. എന്നാല്‍ ട്രൂപ്പില്‍ നാലഞ്ച് പരിപാടികള്‍ ചെയ്തതോടെ അത് അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് തങ്കച്ചന്‍ തിരുവനന്തപുരത്തു തന്നെ മറ്റു സമിതികളുടെ ഭാഗമായി കൊണ്ട് പ്രഫഷണല്‍ രംഗത്തും നിറസാന്നിധ്യമായി മാറുകയായിരുന്നു. പിന്നാലെ നിരവധി ചാനല്‍ പരിപാടികളുടെ ഭാഗമായ തങ്കച്ചനെ പതിയെ ആളുകള്‍ തിരിച്ചറിയാനും തുടങ്ങി.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാറ്റസില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റയായി ആയിരുന്നു തങ്കച്ചന്‍ എത്തിയത്. തുടര്‍ന്ന് മഴവില്‍ മനോരമയുടെ കോമഡി ഫെസ്റ്റിവല്‍, ടമാര്‍ പടാര്‍ എന്നിവയിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യം , അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെയും താരം ഏറെ ശ്രദ്ധപിടിച്ചു പറ്റി. വളരെ ചെറിയ വേഷങ്ങള്‍ ആയിരുന്നു എങ്കില്‍ കൂടിയും ഹിറ്റ് സിനിമകളില്‍ ഭാഗമാകാന്‍ തങ്കച്ചന് കഴിഞ്ഞു. തുടര്‍ന്ന് മമ്മൂക്ക വഴി തങ്കച്ചന് സിനിമ മേഖലയില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. മെഗാസ്റ്റാറിന്റെ പരോള്‍ എന്ന ചിത്രത്തിലും താരത്തിന് ഭാഗമാകാന്‍ സാധിച്ചു.
മണ്‍ക്കട്ട കൊണ്ട് പണിത ചെറിയ വീട് ആയിരുന്നു തന്റേത. ഇരുപത് വര്‍ഷം മുന്‍പ് ട്രൂപ്പുകളില്‍ പോയിത്തുടങ്ങിയ ശേഷമാണ് പഴയ വീട് പൊളിച്ചുകളഞ്ഞു വേറെ വീട് വയ്ക്കാന്‍ സാധിച്ചത്. ഇപ്പോള്‍ മഴക്കാലമായാല്‍ സുരക്ഷിതമായി കിടന്നു ഉറങ്ങാന്‍ തന്റെ പഴയ വീട് പുതുക്കിയെടുക്കുകയും ചെയ്തുവെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക്കില്‍ ഏറെ ചര്‍ച്ചയാകാറുള്ള വിഷയമാണ് തങ്കച്ചന്റെ വിവാഹം. അവിവിവാഹിതനായ തങ്കുവിനോട് വിവാഹത്തെ കുറിച്ച് പറയുമ്പോഴെല്ലാംതന്നെ ജീവിതത്തിലെ പ്രാരാബ്ധത്തിന്റെ കാലങ്ങളില്‍ വെറുതെ ഒരാളെ കൂടെ കൂട്ടാന്‍ തോന്നിയില്ല എന്നും അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീട് സ്വന്തമാക്കിയതിന് ശേഷമാകാം വിവാഹം എന്നുമാണ് തങ്കച്ചന് പറയാറുള്ളതും.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ ജീവിതത്തെ പറ്റിയും അമ്മയെ പറ്റിയും താരം പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ‘ഡിസംബര്‍ 18നാണ് അമ്മ മരിക്കുന്നത്.മരിക്കുമ്‌ബോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമായിരുന്നു ബാക്കി, തന്റെ വിവാഹം.കുടുംബത്തില്‍ താന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരന്മാര്‍ എല്ലാം വിവാഹിതരായി അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒറ്റത്തടി.വിവാഹ മനപ്പൂര്‍വ്വം വേണ്ടെന്നുവെച്ചത് അല്ല എന്തോ ഒത്തുവന്നില്ല.ആ വലിയ ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്.അതിന് അപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തില്‍ ഇല്ല.
അമ്മ എപ്പോഴും എന്റെ കല്യാണത്തെക്കുറിച്ച് പറയുമായിരുന്നു.അസുഖം ആയ ശേഷം മരുന്നു എടുത്തു കൊടുക്കുമ്‌ബോള്‍ എനിക്ക് മരുന്നൊന്നും വേണ്ട,നീ എവിടെ നിന്നെങ്കിലും ഒരു പെണ്‍കൊച്ചിനെ വിളിച്ചോണ്ട് വാ എന്നാണ് പറയാറുള്ളത്. അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എപ്പോഴും എന്റെ മനസ്സില്‍ ഉള്ളത്. അമ്മ ജീവിച്ചപ്പോള്‍ ആഗ്രഹം നടത്താന്‍ സാധിച്ചില്ല, ഇനി എന്ത് നേടിയാലും ആ വിഷമം മാറില്ല.75 വയസ്സായിരുന്നു അമ്മയ്ക്ക്.പത്തുവര്‍ഷമായി ഹൃദ്രോഗി ആണ്.പെട്ടെന്ന് വയ്യാതെയായി. താന്‍ കണ്ണൂരില്‍ ഒരു പടത്തിന്റെ ലൊക്കേഷനില്‍ നില്‍ക്കുമ്‌ബോഴാണ് പെങ്ങള്‍ വിളിച്ചത്. ആശുപത്രിയില്‍ എത്തുമ്‌ബോഴേക്കും ലിവറിനെ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍, ആര്‍സിസിയില്‍ അഡ്മിറ്റായി.
രണ്ടുദിവസം കഴിഞ്ഞ് അമ്മ പോയി.മരിക്കുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച തന്റെ പിറന്നാള്‍ ആഘോഷത്തില്‍ എന്റെ അമ്മയ്ക്ക് പങ്കെടുക്കാനായി.’ എന്നും താരം പറഞ്ഞു. ഇതിനൊപ്പം ടെലിവിഷന്‍ ഷോയിലെ പ്രണയ ജോഡിയായ അനുവിനെക്കുറിച്ചും താരം പങ്കുവച്ചു. ‘അനുവും ആയിട്ടുള്ള തമാശകളൊക്കെ വെറും തമാശകള്‍ മാത്രമാണ്.അതൊരു പാവം കൊച്ചാണ് എന്റെ അനിയത്തിയാണ് ഒരേ നാട്ടുകാരാണ്. ബാക്കിയൊക്കെ ഫ്‌ലോറില്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്’ എന്നും തങ്കച്ചന്‍ പറഞ്ഞു.
