Connect with us

അഞ്ഞൂറു മണിക്കൂറുകള്‍, പത്തോളം ജോലിക്കാര്‍; മൃദുലയുടെ കല്യാണ പുടവ ഒരുങ്ങുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് താരം; വൈറലായി വീഡിയോ

Malayalam

അഞ്ഞൂറു മണിക്കൂറുകള്‍, പത്തോളം ജോലിക്കാര്‍; മൃദുലയുടെ കല്യാണ പുടവ ഒരുങ്ങുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് താരം; വൈറലായി വീഡിയോ

അഞ്ഞൂറു മണിക്കൂറുകള്‍, പത്തോളം ജോലിക്കാര്‍; മൃദുലയുടെ കല്യാണ പുടവ ഒരുങ്ങുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് താരം; വൈറലായി വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇരുവരുടയെും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്ന് ഇരുവരും മുന്‍പ് പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് വച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വളരെ ലളിതമായ ചടങ്ങായിരുന്നു നടന്നത്. നിശ്ചയം കഴിഞ്ഞത് മുതല്‍ എന്നാണ് വിവാഹം എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറാറുണ്ട്. എപ്പോഴായിരിക്കും വിവാഹം എന്ന ചോദ്യത്തിന് 2021 ല്‍ ഉണ്ടാകും എന്നായിരുന്നു ഇരുവരും നല്‍കിയ മറുപടി. അതേസമയം വിവാഹ തീയതി പുറത്ത് വിട്ടിരുന്നില്ല.

എന്നാല്‍ കഴിഞ്ഞി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുവ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മൃദുല പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. തന്റെ കല്യാണ പുടവ ഒരുക്കുന്നതാണ് വീഡിയോയിലുള്ളത്. അഞ്ഞൂറു മണിക്കൂറുകള്‍, പത്തോളം ജോലിക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃദുലയുടെ കല്യാണ പുടവ ഒരുക്കുന്നത്. എന്തായാലും വളരെപ്പെട്ടെന്ന് തന്നെ വീഡിയോ വൈറലായിരിക്കുകയാണ്.

ജൂലൈയില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് താരങ്ങള്‍ മുന്നേ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വീണ്ടും പിടിമുറുക്കിയ സാഹചര്യത്തില്‍ വിവാഹം മാറ്റവെയ്ക്കുമോ നീണ്ടു പോകുമോ എന്നിങ്ങനെയുള്ള സംശയങ്ങളായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ജൂലൈയില്‍ തന്നെ വിവാഹം നടക്കുമെന്നാണ് യുവ ഇന്‍സ്റ്റാഗ്രാമില്‍ ആരോധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

ഒരേ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ തന്നെ ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന് നിരവധി പേരാണ് ചോദിച്ചിരുന്നത്. എന്നാല്‍ രണ്ടു പേരുടേയും കുടുംബങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് വിവാഹമാണിതെന്നാണ് യുവയും മൃദുലയും പറയുന്നു. മൃദുലയേയും യുവയേയും ഒരുമിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് നടി രേഖ സതീഷ് ആണ്. സ്‌ക്രീനില്‍ രണ്ടു പേരുടേയേും അമ്മയായി അഭിനയിക്കുന്ന താരമാണ് രേഖ.

ആദ്യം മൃദുലയുടെ വീട്ടില്‍ പോയി അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു. ഒരു ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയതിന് ശേഷം അവളെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയതാണ് ഞാന്‍. അച്ഛനോടും അമ്മയോടും കാര്യം സൂചിപ്പിച്ചാല്‍ നല്ലതാണെന്ന് മൃദുല പറഞ്ഞു. ഇപ്പോഴെ വേണോ എന്ന് ചോദിച്ചപ്പോള്‍ ഒന്ന് സംസാരിക്കാന്‍ പറഞ്ഞു. അന്നാണ് ആദ്യമായി വീട്ടില്‍ പോവുന്നത്. അവിടെ എല്ലാവരെയും കണ്ടു, സംസാരിച്ചു, കാപ്പിയൊക്കെ കുടിച്ചു. വീട്ടുകാര്‍ എന്ത് വിചാരിക്കുമെന്ന് കരുതി പറയാന്‍ ഞാന്‍ മടിച്ചു.

യാത്ര പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി, വാതിലിന്റെ അടുത്ത് എത്തിയപ്പോള്‍ അച്ഛാ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താ മോനെ ഇരിക്കൂ എന്നായി അച്ഛന്‍. ഇല്ല പോയിട്ട് തിരക്കുണ്ട്, മൃദുലയെ എനിക്ക് ഇഷ്ടമാണ്. കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. അഭിപ്രായം എന്താണെങ്കിലും എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് സൂചിപ്പിച്ച് വേഗം ഇറങ്ങി. അവര്‍ തമ്മില്‍ പരസ്പരം നോക്കി നില്‍ക്കുന്ന സമയത്താണ് ഞാന്‍ അവിടെ നിന്ന് കാര്യം പറഞ്ഞ് രക്ഷപ്പെട്ടതെന്നും യുവ പറഞ്ഞിരുന്നു.

അതേസമയം മിക്ക നടിമാരേയും പോലെ വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കുമോ എന്ന് ചോദിക്കുന്നവരോട് ഇല്ലെന്നാണ് മൃദുല നല്‍കുന്ന മറുപടി. വിവാഹ ശേഷവും അഭിനയ രംഗത്തുണ്ടാകുമെന്ന് താരം പറയുന്നു. നേരത്തെ മൃദലയുടെ സഹോദരിയായ പാര്‍വതി വിവാഹ ശേഷം അഭിനയം നിര്‍ത്തിയിരുന്നു. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തേയും ഒരുപാട് സനേഹിക്കുന്ന വ്യക്തിയാണ് മൃദുല.

യുവയ്ക്കാകട്ടെ അഭിനയം കഴിഞ്ഞാല്‍ പിന്നെ ഇഷ്ടമുള്ളത് മാജിക്കും മെന്റലിസവുമാണ്. സ്റ്റാര്‍ മാജിക് വേദിയില്‍ തന്റെ കഴിവുകള്‍ യുവ പ്രകടിപ്പിച്ചിട്ടുണ്ട്.മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ജന മനസില്‍ ഇടം നേടിയ താരമാണ് യുവ. മൃദുലയാകട്ടെ പൂക്കാലം വരവായിലെ കരുത്തുറ്റ നായികയാണ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. സിനിമയിലൂടെയാണ് മൃദുല അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീടാണ് സീരിയലുകളിലേക്ക് എത്തുന്നത്. 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ് മൃദുല വിജയ്.

More in Malayalam

Trending

Recent

To Top