Malayalam
എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്; അധിക്ഷേപിച്ച് കമന്റിട്ടയാള്‍ക്ക് തക്ക മറുപടി കൊടുത്ത് സ്വാതി നിത്യാനന്ദ്
എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്; അധിക്ഷേപിച്ച് കമന്റിട്ടയാള്‍ക്ക് തക്ക മറുപടി കൊടുത്ത് സ്വാതി നിത്യാനന്ദ്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി നിത്യാനന്ദ്. പരമ്പരകളില്‍ സജീവ സാന്നിധ്യമായ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സ്വാതി പങ്കുവെച്ച ചിത്രങ്ങളും അതിന് ലഭിച്ച കമന്റും മറുപടിയുമൊക്കെയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
ഭര്‍ത്താവും ക്യാമറാമാനുമായ പ്രതീഷ് നെന്മാറയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളായിരുന്നു സ്വാതി പങ്കുവെച്ചത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായിട്ട് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളും വൈറലായി. കൊടൈക്കനാലില്‍ നിന്നുള്ളതായിരുന്നു ചിത്രങ്ങള്‍. എന്നാല്‍ ചിത്രത്തിന് മോശം കമന്റുമായി ചിലര്‍ രംഗത്ത് എത്തി. പ്രതീഷിന്റെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രവും കൂട്ടത്തിലുണ്ടായിരുന്നു. ഈ ചിത്രത്തിലാണ് ചിലര്‍ പ്രതീഷിനെ അവഗണിക്കുന്ന വിധത്തില്‍ കമന്റ് ചെയ്തത്.
കമന്റുകള്‍ അതിര് കടന്നതോടെ മറുപടിയുമായി സ്വാതി എത്തി. ‘നിന്റെ ഫാദര്‍ അല്ലല്ലോ പിന്നെ എന്തിനാ ഇത്ര സങ്കടം; എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സെര്‍ട്ടിഫിക്കറ്റ് വേണ്ട’, എന്നും സ്വാതി മറുപടി നല്കി അതോടെ, കമന്റ് നല്കിയ ആള് ക്ഷമ ചോദിക്കുന്ന രീതിയില്‍ മറുപടിയും നല്കുകയുണ്ടായി.
ഭ്രമണത്തിലെ ഹരിതയായും സ്വാതി സ്ക്രീനില്‍ താരമായിരുന്നു. ഇതേ പരമ്പരയുടെ ക്യാമറമാനായിരുന്നു പ്രതീഷ്. ഇരുവരും സൗഹൃദത്തിലാവുകയും സൗഹൃദം പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. 2020ലാണ് ഇവര്‍ വിവാഹിതര്‍ ആയത്. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുകയാണ് സ്വാതി. ഫേസ് ഹണ്ട് എന്ന പരിപാടി വഴിയാണ് സ്വാതി സീരിയലിലേക്ക് എത്തുന്നത്. ഒരു ദേവിയുടെ വേഷം ആയിരുന്നു സ്വാതി അതില്‍ ചെയ്തത്. ‘അതില്‍ അഭിനയിച്ചപ്പോള്‍ അധികം ആര്‍ക്കും മനസിലായില്ല എങ്കിലും ഹരിതയായി എത്തിയപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയും സ്നേഹവും ആവോളം ലഭിച്ചു എന്നും സ്വാതി നേരത്തെ പറഞ്ഞിട്ടുണ്ട്.
വിവാഹത്തിന് ശേഷവും നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയായിരുന്നു സ്വാതി സ്ക്രീനില്‍ എത്തിയത്. ഇപ്പോള്‍ പ്രണയവര്‍ണ്ണങ്ങള്‍ എന്ന പരമ്പരയിലാണ് സ്വാതി അഭിനയിക്കുന്നത്.
