Malayalam
അപർണ്ണ താനുമായി വളരെ സാമ്യമുള്ള കഥാപാത്രമാണ്, എല്ലാം ഒരു ഭാഗ്യമായി തോന്നുന്നു ; കെ കെ രാജീവ് പരമ്പരയിൽ നായികയായിട്ടെത്തിയപ്പോഴുള്ള അനുഭവം പങ്കുവച്ച് സ്വാതി നിത്യാനന്ദ് !
അപർണ്ണ താനുമായി വളരെ സാമ്യമുള്ള കഥാപാത്രമാണ്, എല്ലാം ഒരു ഭാഗ്യമായി തോന്നുന്നു ; കെ കെ രാജീവ് പരമ്പരയിൽ നായികയായിട്ടെത്തിയപ്പോഴുള്ള അനുഭവം പങ്കുവച്ച് സ്വാതി നിത്യാനന്ദ് !
വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ സ്വീകരണമുറിയിൽ ഇടംപിച്ച സീരിയലാണ് പ്രണയവർണങ്ങൾ. ലോകം കൈപ്പിടിയിലൊതുക്കിയ സിദ്ധാർത്ഥിന്റെയും വലിയ സ്വപ്നങ്ങൾക്ക് കൂടെ കൂടിയ അപർണ്ണയുടെയും കഥ സീ കേരളത്തിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.
കെ കെ രാജീവ് സംവിധാനം നിർവ്വഹിക്കുന്ന പരമ്പരയിൽ നായകനും നായികയുമായി എത്തുന്നത് റിച്ചാർഡും, സ്വാതി നിത്യാനന്ദും ആണ്. സ്വാതിയെ സംബന്ധിച്ചടത്തോളം സീയിലേക്ക് ആദ്യമായിട്ടാണ് എത്തുന്നത്. മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ ടോപ് റേറ്റിങ്ങിൽ നിന്ന പരമ്പരകളിൽ ഭാഗമായിരുന്നു സ്വാതി. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലാണ് സ്വാതി ഏറ്റവും ഒടുവിൽ എത്തിയത്. അതിനും മുൻപേ ഭ്രമണത്തിലെ ഹരിത എന്ന കഥാപാത്രമായിട്ടായിരുന്നു സ്വാതി തിളങ്ങിയത്
ഇപ്പോൾ, സ്വാതി അപർണയായി പ്രേക്ഷക മനസുകളിൽ ഇടം നേടിയിരിക്കുകയാണ്. ഇപ്പോളിതാ, താരം അപർണയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിടുകയാണ്…
സീ കേരളത്തിൽ താരത്തിന്റെ ആദ്യത്തെ സീരിയലാണ് പ്രണയവർണങ്ങൾ. മഴവിൽ മനോരമയിൽ ആണ് ഇത് വരെ പ്രോജക്ടുകൾ ചെയ്തുകൊണ്ടിരുന്നത്. അതിനും മുൻപേ ഏഷ്യാനെറ്റിൽ ആയിരുന്നു.
ഒരു ഫാഷൻ ഡിസൈനറിന്റെ കഥയാണ് പ്രണയവർണങ്ങൾ. സിദ്ധാർഥും അപർണ്ണയും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. സിദ്ധാർഥ് വളരെ റിച്ചായ, തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്. റിച്ചാർഡ് ആണ് സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നത്. അപർണ്ണ എന്ന് പറയുന്ന തന്റെ ന്റെ ക്യാരക്ടർ സാധാരണ കുടുംബത്തിലെ ഒരു കുട്ടിയാണ്.
അപർണ്ണക്ക് സിദ്ധാർത്ഥിന്റെ ഫേമിൽ പോയി ഫാഷൻ ഡിസൈനിങ് പഠിക്കണമെന്നും അവിടെ ജോലിചെയ്യണം എന്നുമാണ് ആഗ്രഹം അതിനായി ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടി കൂടിയാണ് അപർണ്ണ. പിന്നെ കെകെ രാജീവ് സാർ ആണ് പരമ്പര സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്യാൻ കഴിയുന്നു എന്നത് തന്റെ വലിയ ഭാഗ്യമായി കരുതുന്നു എന്നാണ് താരം പറയുന്നത്.
സ്വാതി നിത്യാനന്ദ് കെ കെ രാജീവ് സാറിന്റെ കൂടെ ചെയ്യുന്ന രണ്ടാമത്തെ സീരിയലാണ് പ്രണയവർണങ്ങൾ. ആദ്യത്തേത് സൂര്യയിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന അയലത്തെ സുന്ദരി ആയിരുന്നു. അതിൽ കുറച്ചു ഭാഗങ്ങളിൽ മാത്രമായിരുന്നു താരം അഭിനയിച്ചിരുന്നത്.
ഇതിൽ നായികയായിട്ടാണ്എത്തുന്നത്. അദ്ദേഹത്തിന്റെ പ്രൊജക്റ്റിൽ നായികയായി എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നാണ് താരം പറയുന്നത്. ഭയങ്കര വെറൈറ്റി ആയ ഒരു സബ്‌ജക്റ്റും ആണ്. ബംഗാളിയിൽ ഇതേ ഒരു ഷോ പോയ്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ റീമേക്ക് കൂടിയാണ് ഈ പ്രോജക്ട്.
ഞാൻ എന്താണോ അതെ സ്റ്റൈൽ ആയിരുന്നു കഥാപാത്രത്തിന് ആവശ്യം. പിന്നെ കോസ്റ്റ്യൂമിൽ ആണെങ്കിലുംകുറച്ചൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഇത് വരെയും എന്റെ ഒപ്പം ഉണ്ടായിരുന്ന പ്രേക്ഷകർ ഇനിയും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിലാണെന്നും താരം പറയുന്നുണ്ട്.
about swathy