Malayalam
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്; പ്രേക്ഷകർ നെഞ്ചേറ്റിയ ബ്രൂസ്‌ലി ബിജി പറയുന്നു!
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്; പ്രേക്ഷകർ നെഞ്ചേറ്റിയ ബ്രൂസ്‌ലി ബിജി പറയുന്നു!
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഫെമിന ജോര്‍ജ്. നെറ്റ്ഫ്ളിക്സിന്റെ ആഗോളതലത്തിലെ ടോപ് ട്രെന്‍ഡിങ് ലിസ്റ്റില്‍ വരെ ഇടം നേടിയ ബേസില്‍ ജോസഫ് ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഫെമിന കാഴ്ച വെച്ചിരിക്കുന്നത്.
സൂപ്പര്‍ പവറുകളൊന്നുമില്ലാതെ തന്നെ കുറുക്കന്‍മൂലയുടെ രക്ഷകയായി മാറിയ ഫെമിനയുടെ ബ്രൂസ്‌ലി ബിജിയെ പ്രേക്ഷകരും നെഞ്ചേറ്റിക്കഴിഞ്ഞു. മിന്നല്‍ മുരളി ഷൂട്ടിങ്ങിനെക്കുറിച്ചും ചിത്രത്തിന് വേണ്ടി നടത്തിയ മാര്‍ഷ്യല്‍ ആര്ട്‌സ് പരിശീലനങ്ങളെക്കുറിച്ചും സിനിമാസ്വപ്നങ്ങളെ കുറിച്ചും ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയാണ് ഫെമിന.
വ്യത്യസ്തമായ ഒരു സ്ത്രീ കഥാപാത്രമായിട്ടാണ് ഫെമിന സിനിമയിലേക്ക് കാലെടുത്തു വച്ചിരിക്കുന്നത് . അതിനാൽ തന്നെ ഫെമിനയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ആകാംക്ഷയാണ്. കിക്ക് ബോക്സിങ് പഠിച്ച ഫെമിന ചിത്രത്തില്‍ കരാട്ടെക്കാരിയായ ബ്രൂസ്‌ലി ബിജി ആണ്. അതിനെ കുറിച്ചുള്ള വിശേഷങ്ങൾ ഫെമിന പറയുന്നത് ഇങ്ങനെയാണ് .
“ബ്രൂസ്‌ലി ബിജി ചിത്രത്തില്‍ കരാട്ടെക്കാരി ആണ്. പക്ഷെ ഞാന്‍ പഠിച്ചത് കിക്ക് ബോക്സിങ് ആണ്. കിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കിക്ക് ബോക്സിങ്ങില്‍ മാത്രമായിരുന്നു ശ്രദ്ധ. ചെറുപ്പത്തില്‍ ഞാന്‍ രണ്ട് ആഴ്ച കരാട്ടെ ക്ലാസ്സില്‍ പോയിരുന്നു. അത് കഴിഞ്ഞ് നിര്‍ത്തി. കിക്ക് ബോക്സിങ്ങിലും വലിയ ഐഡിയ ഒന്നുമില്ല. തീര്‍ച്ചയായും കിക്ക് ബോക്സിങ് മുന്നോട്ട് കൊണ്ടുപോകാനാണ് താല്‍പര്യം.
കഥാപാത്രത്തിന് വേണ്ടി മാത്രമല്ല, സ്വയം പ്രതിരോധിക്കാനും നമ്മുടെ ശരീരഘടനക്കുമെല്ലാം അത് നല്ലതാണ്. അതുകൊണ്ട് കിക്ക് ബോക്സിങ് തുടരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്റെ അഭിപ്രായത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. അത് നമ്മളെ പല രീതിയിലും മെച്ചപ്പെടാന്‍ സഹായിക്കും.”
കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാക്കിയത്.
ഗ്രേറ്റ് ഖാലിയേയും യുവരാജ് സിംഗിനേയും എത്തിച്ച് നിര്‍മിച്ച വീഡിയോകളും എയിന്‍ ദുബായില്‍ പ്രൊമോ പ്രദര്‍ശിപ്പിച്ചും വമ്പന്‍ പ്രചാരണമാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്ളിക്സ് നല്‍കിയത്.
ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.
about minnal murali