ആയുസില്‍ നിന്നും ഒരു വര്‍ഷം കൂടി കുറഞ്ഞു എന്നതിനേക്കാള്‍ കുറച്ചു നല്ല കാര്യങ്ങള്‍ കൂടി ചെയ്യാന്‍ ദൈവം എനിക്ക് ഒരു ദിവസം തന്നു എന്നു ചിന്തിക്കാന്‍ ആണ് എനിക്ക് ഇഷ്ടം; തന്റെ പിറന്നാള്‍ നിരാലംബരായ അമ്മമാര്‍ക്കൊപ്പം, വീഡിയോയുമായി സൂര്യ മേനോന്

ബിഗ് ബോസ് സീസണ് മൂന്നിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സൂര്യ മേനോന്. നിരവധി സിനിമകളിലും ചില ടെലിവിഷന്‍ ഷോകളിലും എല്ലാമായി സൂര്യ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസില്‍ എത്തിയതിനു ശേഷമാണ് സൂര്യയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഫോട്ടോഷൂട്ടുകളും വീഡിയോകളും എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു പിറന്നാള്‍ ആഘോഷ വിശേഷമാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്. വിശേഷം പങ്കുവയ്ക്കുന്ന വീഡിയോക്കൊപ്പം ചെറിയ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
തന്റെ ഈ വര്‍ഷത്തെ പിറന്നാള്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ അമ്മമാര്‍ക്കായുള്ള ‘സ്നേഹവീട്ടി’ലാണ് ഇത്തവണ പിറന്നാള്‍ എന്നാണ് താരം അറിയിച്ചത്.
സൂര്യയുടെ കുറിപ്പ് ഇങ്ങനെയാണ്;
പിറന്നാള്‍ ആണ്. ആയുസില്‍ നിന്നും ഒരു വര്‍ഷം കൂടി കുറഞ്ഞു എന്നതിനേക്കാള്‍ കുറച്ചു നല്ല കാര്യങ്ങള്‍ കൂടി ചെയ്യാന്‍ ദൈവം എനിക്ക് ഒരു ദിവസം തന്നു എന്നു ചിന്തിക്കാന്‍ ആണ് എനിക്ക് ഇഷ്ടം. എന്റെ പിറന്നാള്‍ കുറെ അമ്മമാരുടെ കൂടെയാണ് ഇത്തവണ ആഘോഷിക്കുന്നത്. മക്കള്‍ക്കു നിവര്‍ന്നു നില്കാന് സ്വന്തം വിയര്‍പ്പൊഴുക്കി ഭക്ഷണം കൊടുത്തു.
ആ മക്കള്‍ തന്നെ ആ അമ്മമാരെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു. ആ അമ്മമാരുടെ കണ്ണില്‍ ഇപ്പോഴും മക്കള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയുടെ തിളക്കം ഞാന്‍ കണ്ടു. പ്രിയ അമ്മമാര്‍ക്ക് ഒരു നേരത്തെ ഭക്ഷണമോ വസ്ത്രമോ നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം സ്നേഹ വീട് 9072244441.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...