Connect with us

പൃഥ്വിരാജിന്റെ വേഷത്തില്‍ അക്ഷയ് കുമാര്‍, സുരാജ് വെഞ്ഞാറമൂടിന്റെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും; ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

Malayalam

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 2019ല്‍ റിലീസ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സിന്റെ ബോളിവുഡ് റീമേക്ക് ആണ് ഒരുങ്ങുന്നത്. ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ചിത്രം ബോളിവുഡില്‍ രാജ് മെഹ്ത സംവിധാനം ചെയ്യും.

അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദിയില്‍ അഭിനയിക്കുക. ഇതാദ്യമായാണ് സൂപ്പര്‍താരങ്ങള്‍ ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും.

ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജര്‍ രവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിട്ടത്.

സൂപ്പര്‍ താരത്തിന്റെ കടുത്ത ഒരു ആരാധകനും എന്നാല്‍ കര്‍ക്കശക്കാരനായ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായാണ് സുരാജ് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

More in Malayalam

Trending

Recent

To Top