Connect with us

സിംപിള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalam

സിംപിള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സിംപിള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളതും. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സ്‌റ്റൈലന്‍ ലുക്കിലാണ് ഫോട്ടോയില്‍ മോഹന്‍ലാലുള്ളത്. ഒട്ടേറെ പേരാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.

അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുകയാണ് ട്വല്‍ത് മാനിലൂടെ. ഒരു ത്രില്ലര്‍ ആയിട്ടാണ് ചിത്രം ജീത്തു സംവിധാനം ചെയ്യുന്നത്.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം ബ്രോ ഡാഡിയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുള്ളതിനാല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബ്രോ ഡാഡിക്കായി.

പൃഥ്വിരാജും ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മീനയാണ് ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മോഹന്‍ലാലിന്റെ തമാശ മാനറിസങ്ങളുള്ള ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More in Malayalam

Trending

Recent

To Top