Connect with us

എന്റെ ചില സിനിമകള്‍ കണ്ട് എനിക്ക് വല്ലാത്ത പേടിയും നിരാശയും തോന്നിയിട്ടുണ്ട്; ഓരോ ദിവസവും ആവേശത്തോടെ ഷൂട്ടിങ്ങിന് പോകാന്‍ സഹായിച്ചത് അവരാണ്; തുറന്ന് പറഞ്ഞ് സൂര്യ

News

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. താരത്തെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ജയ് ഭീം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സുധ കൊങ്കര എന്ന സംവിധായിക തന്നിലെ അഭിനേതാവില്‍വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ.

സത്യം പറഞ്ഞാല്‍ എന്റെ മുമ്പ് ചെയ്ത ചില സിനിമകള്‍ കണ്ട് എനിക്ക് വല്ലാത്ത പേടിയും നിരാശയും തോന്നിയിട്ടുണ്ട്. മുമ്പ് ചെയ്ത നാലഞ്ചു സിനിമകള്‍ക്ക് ഡബ് ചെയ്യാന്‍ ഡബ്ബിങ് തിയേറ്ററിലേക്ക് കയറി, എഡിറ്റഡ് ഫുട്ടേജ് കാണുമ്പോള്‍ എന്റെ അഭിനയത്തില്‍ സന്തോഷമോ തൃപ്തിയോ തോന്നിയിരുന്നില്ല. ഡബ്ബിങ് ചെയ്യാനേ തോന്നിയിരുന്നില്ല.

സുധ കൊങ്കര അവര്‍ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എന്റെ സിനിമകളിലെ സീനുകള്‍ എടുത്ത് കാണിച്ച് എന്റെ പരിമിതികളും ചെയ്യേണ്ടാത്തതായ കാര്യങ്ങളും പറഞ്ഞു തന്നു.

പുതിയ അനുഭവമായിരുന്നു അത്. 24 വര്‍ഷത്തിന് ശേഷം ഒരു ഫ്രഷ് എയര്‍ ലഭിച്ച പോലെ തോന്നി. ഒരു അഭിനേതാവാകാന്‍ എനിക്ക് വീണ്ടും എക്‌സൈറ്റ്‌മെന്റ് തന്നത് ‘സൂററൈ പോട്രു’ ആണ്. ഓരോ ദിവസവും ആവേശത്തോടെ ഷൂട്ടിങ്ങിന് പോകാന്‍ സഹായിച്ചത് ഈ സിനിമയാണ്. ജയ് ഭീമിലും ഈ ആവേശം തുടരുകയാണ്,’എന്നും സൂര്യ പറഞ്ഞു.

More in News

Trending

Recent

To Top