പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ തന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം; കുറിപ്പുമായി സുരേഷ് ഗോപി

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഏല്‍പ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
പത്തനാപുരം ഗാന്ധിഭവന് സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്മി എന്ന പെണ്‍കുട്ടി താന്‍ നട്ടുവളര്‍ത്തിയ പേര വൃക്ഷത്തൈ സുരേഷ് ഗോപിയ്ക്ക് നല്‍കിയത്. ജയലക്ഷ്മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഉറപ്പ് താന്‍ പാലിച്ചിരിക്കുകയാണെന്ന് താരം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ തന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം എന്ന് സുരേഷ് ഗോപി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഈ വിവരം അറിയിച്ചത്.
”പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞുമോള്‍ കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കൈയില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം” എന്നായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...