Connect with us

മികച്ച സീരിയലുകൾ ഇല്ലന്ന് അവാര്‍ഡ് ജൂറി; ഇതാ ഇപ്പോ നന്നായത് ; സാന്ത്വനവും കൂടെവിടെയും ഒക്കെ അത്ര മോശമാണോ ?; സീരിയലിനെ വെറുക്കുന്നതിന്റെ കാരണമെന്താണ് ?; അഭിപ്രായം കുറിക്കാം !

Malayalam

മികച്ച സീരിയലുകൾ ഇല്ലന്ന് അവാര്‍ഡ് ജൂറി; ഇതാ ഇപ്പോ നന്നായത് ; സാന്ത്വനവും കൂടെവിടെയും ഒക്കെ അത്ര മോശമാണോ ?; സീരിയലിനെ വെറുക്കുന്നതിന്റെ കാരണമെന്താണ് ?; അഭിപ്രായം കുറിക്കാം !

മികച്ച സീരിയലുകൾ ഇല്ലന്ന് അവാര്‍ഡ് ജൂറി; ഇതാ ഇപ്പോ നന്നായത് ; സാന്ത്വനവും കൂടെവിടെയും ഒക്കെ അത്ര മോശമാണോ ?; സീരിയലിനെ വെറുക്കുന്നതിന്റെ കാരണമെന്താണ് ?; അഭിപ്രായം കുറിക്കാം !

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലുകളായി ഒന്നുമില്ലെന്ന് ജൂറിയുടെ ഒരു നിരീക്ഷണം ഉണ്ടായിരുന്നു. മികച്ച സീരിയല്‍ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ കാരണം ചില വിമര്‍ശകരും ഏറ്റെടുത്തു. പിന്നെ സമൂഹ മാധ്യമങ്ങൾ സീരിയലുകളെ പഞ്ഞിക്കിടുന്നതാണ് കണ്ടത്.

കലാമൂല്യമുള്ള സീരിയൽ എന്നത് കൊണ്ട് ജൂറി ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. സീരിയൽ കാണുന്നവർ സീരിയൽ കണ്ടാണ് ജീവിതം നയിക്കുന്നത് എന്ന വാദം ഒരുതരത്തിലും മുഖവുരയ്‌ക്കെടുക്കാൻ സാധിക്കില്ല. കൂടെവിടെ , സാന്ത്വനം എന്നിവപോലെയുള്ള സീരിയലുകളിലെ പ്രണയരംഗങ്ങളിൽ ആകൃഷ്ടരായി തന്നെയാണ് യുവ തലമുറ സീരിയൽ കാണുന്നത്. പിന്നുള്ള സീരിയൽ കാണലൊക്കെ വീട്ടമ്മമാരുടെ നേരമ്പോക്കായി മാത്രമേ ഇന്നത്തെ കാലത്ത് കാണാൻ സാധിക്കൂ.

അവിഹിതവും സ്ത്രീകളെ അധിക്ഷേപിക്കലുമാണ് സീരിയലിലൂടെ കാണിക്കുന്നത് എന്ന് പ്രസംഗിക്കുന്നവർ സിനിമകളിൽ ഇത്തരം രംഗങ്ങൾ കാണാത്തവരല്ലല്ലോ? സിനിമയും സീരിയലും തമ്മിൽ പ്രത്യക്ഷത്തിൽ തന്നെയുള്ള വ്യത്യാസം, സിനിമ മൂന്ന് മണിക്കൂറിൽ തീരുന്നു, സീരിയൽ വലിച്ചുനീട്ടി 500 ഉം 1000 ഉം എപ്പിസോഡുകളാക്കും. അപ്പോൾ ഒരുതരത്തിൽ, എന്നും പിടിച്ചിരുത്തുന്ന ആസക്തി അതിൽ ഉണ്ടെന്നതാണ് പ്രശ്നം. അതും ഇന്നത്തെ കാലത്ത് പ്രസക്തമാണെന്ന് തോന്നുന്നില്ല. കാരണം മുൻപത്തെ പോലെയല്ല , ഇന്ന് കുറെ ചാനലുകളും കുറെ സീരിയലുകളും ഉണ്ട്. എത്ര പ്രിയപ്പെട്ട സീരിയലാണെങ്കിലും മടുത്തുകഴിഞ്ഞാൽ പ്രേക്ഷകർ കാണില്ല.

വലിച്ചുനീട്ടി കൊണ്ടുപോകുമ്പോൾ സ്ഥിരം കാഴ്ചക്കാർ തന്നെ സീരിയലിനെ ട്രോളാൻ തുടങ്ങും. പിന്നെ സീരിയൽ എന്നത് ഒരു വല്യ വ്യവസായമാണ്. സിനിമയേക്കാൾ ഒരുപാട് പേർക്ക് തൊഴിലവസരം കിട്ടുന്ന വ്യവസായം.

സീരിയൽ എന്നതിനെ കാലങ്ങളായി എന്തോ വല്യ “അയ്യേ” പോലെയാണ് പലരും ചിത്രീകരിക്കുന്നത്. അതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട.. എല്ലാവരും പറയുന്നു ഞങ്ങളും പറയുന്നു എന്നതാണ് ഈ കുറ്റം പറയുന്നവരുടെ രീതി.

വീട്ടമ്മമാരാണ് സീരിയലിന്റെ സ്ഥിരം പ്രേക്ഷകർ എന്ന് പലരും ഉറപ്പിച്ചു പറയുന്നതും കേൾക്കാം. അതുപോലെ ആണുങ്ങൾ ഒന്നും സീരിയൽ കാണില്ല, സീരിയൽ കാണുന്ന ആണുങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്നൊക്കെയുള്ള ധാരണകളും വാസ്തവമല്ല എന്നറിഞ്ഞിട്ടും കൂടെക്കൊണ്ട് നടക്കുന്നവരും ഉണ്ട്.

ഈ സീരിയലൊക്കെ കണ്ടാണ് വീട്ടമ്മമാര് കുടുംബ കലഹവും അമ്മായിയമ്മപ്പോരും ഉണ്ടാക്കുന്നതെന്നതും ഒരു സ്ഥിരം പല്ലവിയാണ്. അങ്ങനെ പറയുന്നവർ ചിന്തിക്കേണ്ട ഒരു കാര്യം, എന്റെ അഭിപ്രായത്തിൽ പറഞ്ഞാൽ… “ശരി, വീട്ടമ്മമാരാണ് സീരിയൽ കാണുന്നത്. അതായത് മലയാളികളായ സാധാരണ വീട്ടമ്മമാർ. അതിൽ കുറേപേർ ജോലിയുള്ളവരും കുറച്ചുപേർ ജോലിക്ക് പോകാത്തവരും ആകാം..

ഇനി ജോലിയുള്ള അമ്മമാരേ പരിഗണിച്ചാൽ… അവർ രാവിലെ വീട്ടിലെ ജോലി തീർത്ത് , അവരുടെ ജോലിസ്ഥലത്തേക്ക് വെപ്രാളപ്പെട്ട് പോകുന്നു. തിരിച്ച് വൈകിട്ട് അഞ്ചു മാണിക്കോ ആറു മാണിക്കോ വീട്ടിലേക്ക് വരുന്നു. അതിന് ശേഷവും വീട്ടിലെ ജോലികൾ ചെയ്യുന്നു.. പിന്നെ കിട്ടുന്ന ഒന്നോ രണ്ടോ മണിക്കൂർ ടെലിവിഷൻ ചാനലിന് മുന്നിലേക്ക്.. അന്നത്തെ അവരുടെ ദിവസം അവിടെ തീർന്നു.

ഇനി ജോലിയ്ക്ക് പോകാത്തവരാണെങ്കിലും അവരും വീട്ടുജോലി തീർത്തിട്ട് കിട്ടുന്ന സമയമായിരുന്നും സീരിയൽ കാണുന്നത്. സാധാരണക്കാർക്ക് ഈ സീരിയലിൽ നടക്കുന്ന കാര്യം ഓർത്തു നടക്കാനൊന്നും സമയം കാണില്ല. പിന്നെ സീരിയൽ കണ്ട് അനുകരിക്കുന്നു എന്നൊക്കെ പറയുന്നവർ സിനിമകളും അനുകരിക്കുന്ന സമൂഹം ഉണ്ട് എന്ന കാര്യം മറക്കരുത്. പിന്നെ സീരിയൽ പൂർണമായി അവസാനിപ്പിച്ചാൽ കുടുംബ വഴക്കും അമ്മായിയമ്മ പോരും അവസാനിക്കും എന്ന് ചിന്തിക്കുന്ന വിഡ്ഢികളൊന്നുമില്ലല്ലോ ? പിന്നെ പഴയകാലത്ത് മംഗളം മനോരമ വാരികയിൽ വരുന്ന നോവലുകളൊക്കെ എല്ലാവരുടെയും പ്രിയപ്പെട്ടതായിരുന്നു.എ ത്തിന്റെ പുതിയ രൂപമാണ് സീരിയലുകളൊക്കെയും.

ആത്യന്തികമായി സീരിയലായാലും സിനിമയായാലും വാണിജ്യമാണ്. ലാഭം നോക്കി പ്രവർത്തിക്കുന്ന ബിസിനസ്. അതിൽ ഒരു സീരിയൽ താരം പറഞ്ഞ അഭിപ്രായം കൂടി ഉൾപ്പെടുത്തി ഞാൻ എന്റെ നിരീക്ഷണം അവസാനിപ്പിക്കാം.. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട കൂടെവിടെയിൽ പാവം ലക്ഷ്മി ആന്റിയായി എത്തുന്ന നടിയും നര്‍ത്തകിയുമായ ഇന്ദുലേഖ പറഞ്ഞ വാക്കുകൾ ഇനങ്ങനെയാണ്…

മലയാളത്തിലെ ടെലിവിഷന്‍ പരമ്പരകള്‍ക്ക് ബജറ്റ് ഒരു വലിയ പരിമിതിയാണ്. ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളാണ് മലയാളി പ്രേക്ഷകരും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് വേറിട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകള്‍ ക്ലിക്ക് ആകുന്നില്ല. റേറ്റിങ്ങ് ഇല്ലാതെ വരുമ്പോള്‍ ചാനലുകളും അത്തരം പരീക്ഷങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പുതിയ കാലത്ത് വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പ്രേക്ഷകരാണ് കൂടുതലുള്ളത്. ഡബ്ബിങ് സീരിയലുകളാണ് അതിന് വഴിയൊരുക്കിയത്.

വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്ന ‘കളര്‍ഫുള്‍’ കഥാപാത്രങ്ങളാണ് അത്തരം സീരിയലുകളിലുള്ളത്. അങ്ങനെ മലയാളത്തിലും അത്തരം ട്രെന്‍ഡ് വന്നു. അതിലൊരു മാറ്റം വരണമെങ്കില്‍ പ്രേക്ഷകര്‍ കൂടി വിചാരിക്കണം. ചെറുപ്പക്കാര്‍ ഇപ്പോള്‍ വീഡിയോ കാണുന്നത് ഒടിടി പ്ലാറ്റ്‌ഫോമിലാണ്. വീട്ടിലിരിക്കുന്ന സ്ത്രീകളും പ്രായമായവരുമാണ് ടെലിവിഷന്‍ കാണുന്നത്. അതിനാല്‍ അവിടെയുള്ള പരീക്ഷണങ്ങള്‍ കുറവാണെന്നും ഇന്ദുലേഖ പറയുന്നു.” ദൂരദർശൻ കാലം മുതൽ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഇന്ദുലേഖ.

about malayalam serial

More in Malayalam

Trending