Malayalam
തന്റെ പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്, ഇപ്പോഴും ആ കാര്യം തനിക്ക് ഇഷ്ടമല്ല; നടന് സോമനൊടൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞ് ഭാര്യ സുജാത
തന്റെ പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്, ഇപ്പോഴും ആ കാര്യം തനിക്ക് ഇഷ്ടമല്ല; നടന് സോമനൊടൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞ് ഭാര്യ സുജാത
70കളില്‍ സുകുമാരന്‍, ജയന് എന്നിവര്‍ക്കൊപ്പം മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് എംജി സോമന്. 1973 ല്‍ ഗായത്രി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടന് മികച്ച വേഷങ്ങളില്‍ തിളങ്ങിയിരുന്നു. 10 വര്‍ഷത്തെ എയര്‍ഫോഴ്സ് സേവനത്തിനുശേഷം വിരമിച്ച സോമന് നാടകരംഗത്ത് സജീവമായി. കേരള ആര്‍ട്സ് തിയറ്ററിന്റെ ‘രാമരാജ്യം’ നാടകം കാണാനിടയായ മലയാറ്റൂരിന്റെ പത്നി വേണിയാണ് സോമനെ ‘ഗായത്രി’ സിനിമയിലേക്ക് ശുപാര്‍ശ ചെയ്തത്.
‘നേരാ തിരുമേനീ, ഈപ്പച്ചന് പള്ളിക്കൂടത്തില്‍ പോയിട്ടില്ല…’ എന്ന് തുടങ്ങുന്ന ലേലത്തിലെ സോമന്റെ ഡയലോഗ് ഇപ്പോഴും ഹിറ്റാണ്.
എംജി സോമന് എന്ന മലയാളികളുടെ പ്രിയ നടന് മരിക്കുന്നത് 1997ലെ ഡിസംബറിലായിരുന്നു. കേവലം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായ ആനക്കാട്ടില്‍ ഈപ്പച്ചന് പിറന്ന ലേലം തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തിലെ നായകന് സുരേഷ് ഗോപി അവതരിപ്പിച്ച കുട്ടപ്പായി ആയിരുന്നുവെങ്കിലും പ്രേക്ഷകര്‍ ഇന്നും ലേലത്തെ ഓര്‍ക്കുന്നത് നേരാ തിരുമേനി ഈപ്പച്ചന് പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്നു തുടങ്ങുന്ന സംഭാഷണത്തിലായിരിക്കും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു മാസ്സ് കഥാപാത്രം.
സോമനും അദ്ദേഹത്തിന്റെ കുടുംബവും പരിചിതമാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ല. ഇപ്പോഴിതാ, ഒരു യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്പില് എത്തിയിരിക്കുകയാണ് സോമന്റെ കുടുംബം. സുജാതയാണ് സോമന്റെ ഭാര്യ. സുജാതയുടെ പതിനഞ്ചാം വയസിലായിരുന്നു സോമനുയുള്ള വിവാഹം. വളരെ സ്നേഹനിധിയായ ഭര്‍ത്താവായിരുന്നു സോമന് എന്നാണ് സുജാത പറയുന്നത്. ‘നല്ലൊരു നടന് എന്നപോലെത്തന്നെ അദ്ദേഹം വളരെ നല്ലൊരു ഭര്‍ത്താവും ഒരു അച്ഛനും ആയിരുന്നു. വളരെയധികം സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നോട്. മുഖം കറുത്ത് ഒരു വാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല.
എന്റെ പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം എന്നെ വിവാഹം കഴിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചത് കൊണ്ട് അദ്ദേഹം എന്നെ ഒരു കൊച്ച് കുട്ടിയെപോലെയാണ് നോക്കിയിരുന്നത്. എന്റെ ജീവിതത്തില്‍ എനിക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം തന്നിരുന്നു. ഒരു കാര്യത്തിനും അദ്ദേഹം എന്നോട് നോ എന്ന പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും എന്നോട് ആരും നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. അദ്ദേഹം എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ആയിരിക്കുമ്പോഴാണ് എന്നെ വിവാഹം കഴിക്കുന്നത്.
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ് ആയിരുന്നു. എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ മിക്ക സിനിമയുടെ സെറ്റിലും എന്നെയും കൊണ്ടുപോകുമായിരുന്നു. അന്നത്തെ മിക്ക താരങ്ങളുമായി എനിക്കും നല്ല സൗഹൃദം ഉണ്ടായിരുന്നു. മധു, ജനാര്ദ്ദനന് അവരെയൊക്കെ ഞാന്‍ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടന് ഈ വഴിപോകുമ്പോള്‍ തീര്‍ച്ചയായും ഇവിടെ കയറും. പിന്നെ ജനാര്ധനെയും ഇടക്കൊക്കെ കാണാറുണ്ട്.’
ഭാര്യയെ പോലെത്തന്നെ മക്കള്‍ക്കും അച്ഛനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. മകള്‍ സിന്ധു, മകന് സജി ഞങ്ങള്‍ക്ക് അച്ഛനെ കുറിച്ച് വളരെ നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളു. വളരെ സ്നേഹ നിധിയായ അച്ഛനായിരുന്നു, മിക്കപ്പോഴും ഞങ്ങള്‍ക്ക് ആഹാരം വാരിയായിരുന്നു അച്ഛന് തരുന്നത്. അത് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്റെ സിനിമകളെ പറ്റിയൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല’എന്ന് മക്കളും സോമനെ കുറിച്ച് പറയുന്നു.
എംജി സോമന്റെ ദേഷ്യം സിനിമാ സെറ്റുകളിലെ പേടി സ്വപ്നമായിരുന്നു പലര്‍ക്കും. എന്താണ് പറയുന്നത് എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ പ്രയാസമായിരിക്കും. പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാള്‍ പെട്ടെന്ന് തീരുകെയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാല്‍ സോമന് തന്റെ തലയില്‍ ഇരിക്കുന്ന വിഗ് എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്.
എന്നാല്‍ ദേഷ്യം തീരുമ്പോള്‍ അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയില്‍ വയ്ക്കുകയും ചെയ്യും. ആ ദേഷ്യം തീര്‍ന്നാല്‍ ആരോടാണോ ദേഷ്യപ്പെട്ടത് അവരെ അടുത്ത് വിളിച്ച്. സാരമില്ലടാ, പോട്ടെ.. ദേഷ്യം വന്നപ്പോള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നുവത്രേ. എന്നാല്‍ ചിലര്‍ 500 രൂപ കിട്ടാന്‍ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു എന്നും സിനിമയില്‍ നിന്നുള്ള പലരും പറഞ്ഞിട്ടുണ്ട്.
‘ചട്ടക്കാരി’ എന്ന ചിത്രമാണ് സോമനെന്ന നടനെ മുന്‍നിരയിലെത്തിച്ചത്. പിന്നീട് മാന്യശ്രീ വിശ്വാമിത്രന്, ചുവന്നസന്ധ്യകള്‍, സ്വപ്നാടനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്നു. മലയാള സിനിമയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനായി അഭിനയിച്ച അപൂര്‍വ്വ ബഹുമതിയും സോമനാണ്. 1978-ല്‍ 44 ചിത്രങ്ങളില്‍ നായകനായി. സ്വപ്നാടനത്തിലെയും ചുവന്ന സന്ധ്യകളിലെയും അഭിനയത്തെ മുന്‍നിര്‍ത്തി 1975-ല്‍ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന അവാര്‍ഡും കേരളാ യൂണിവേഴ്സിറ്റി യൂണിയന്റെയും ഫിലിം ഫാന്‍സ് അസോസിയേഷന്റെയും അവാര്‍ഡുകളും നേടി.
തുടര്‍ന്ന് രാസലീല, സര്‍വ്വേക്കല്ല്, അനുഭവം, പൊന്നി, പല്ലവി,തണല്‍ എന്നീ ചിത്രങ്ങള്‍. പല്ലവിയിലെയും തണലിലെയും അഭിനയത്തിന് 76-ല്‍ നല്ല നടനുള്ള സംസ്ഥാന ബഹുമതി.1991-ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ‘ഭൂമിക’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സോമനായിരുന്നു. 1997 ഡിസംബര്‍ 12ന് 56ാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
