News
അഅച്ഛനും അമ്മയും വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു, ആവേശമാണ് തോന്നിയത് എന്ന് ശ്രുതി ഹസന്
അഅച്ഛനും അമ്മയും വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു, ആവേശമാണ് തോന്നിയത് എന്ന് ശ്രുതി ഹസന്
നിരവധി ചിത്രങ്ങളിലൂടെ നടിയായും കമല്‍ ഹസന്റെ മകളായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രുതി ഹസന്. ഇപ്പോഴിതാ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് നടി. ശ്രുതിയുടെ ജനനത്തിന് ശേഷമാണ് കമല്‍ ഹാസനും സരികയും വിവാഹിതരാകുന്നത്. 16 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2004 ല്‍ ഇവര്‍ ഓദ്യോഗികമായി വേര്‍പിരിഞ്ഞു.
മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളിവിട്ടില്ല എന്ന് ശ്രുതി പറയുന്നു. മാത്രവുമല്ല അവര്‍ വ്യത്യസ്തമായ ജീവിതം നയിക്കുന്നതില്‍ തനിക്ക് ആവേശം ഉണ്ടായിരുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്’ എന്നും ശ്രുതി പറഞ്ഞു.
നാളഉകള്ക്ക് മുമ്പ് സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയില്‍ നിന്നും ശ്രുതിയെ പുറത്താക്കിയത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരത്തെ ഈ ചിത്രത്തില്‍ നിന്നും പുറത്താക്കിയ വിവരം പുറത്ത് വന്നത്. സംഘമിത്രയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ച് താരം അന്ന് കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും താരം ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.
എന്നാല്‍ അതിന് ശേഷം വന്ന താരത്തിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. നന്നായി തടിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. സിനിമ ഒന്നും ഇല്ലാത്തതു കാരണം വെറുതേ വീട്ടില്‍ ഇരുന്ന് തടിച്ചതാണെന്നായിരുന്നു കമന്റുകള്‍. എന്നാല്‍ പിന്നീട് ശ്രുതി തനിയ്ക്കെതിരെ നടനന് ബോഡി ഷെയിംമിംഗില് പ്രതികരണവുമായി എത്തിയിരുന്നു.
