Malayalam
ബോളിവുഡ് ചിത്രമായ ‘പട്ടാ’യില്‍ നായകനായി ശ്രീശാന്ത്; ഒപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും
ബോളിവുഡ് ചിത്രമായ ‘പട്ടാ’യില്‍ നായകനായി ശ്രീശാന്ത്; ഒപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും
എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രമായ ‘പട്ടാ’യില്‍ നായകനായി എത്തുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് തെന്നിന്ത്യന്‍ സംവിധായകന് ആര്. രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ എന്നാണ് പുറത്ത് വരുന്ന വിവരം.
ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്കുട്ടി നിര്‍വഹിക്കുന്നു. എഡിറ്റിംഗ്: സുരേഷ്.യു.ആര്.എസ്, സംഗീതം: സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ്: രതിന് രാധാകൃഷ്ണന്, കോറിയോഗ്രാഫി: ശ്രീധര്‍, കല: സജയ് മാധവന്, ഡിസൈന്‍സ്: ഷബീര്‍, പി.ആര്.ഒ: അജയ് തുണ്ടത്തില്‍. പട്ടായുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
അതേസമയം, കുറച്ചം നാളുകള്‍ക്ക് മുമ്പ് ശ്രീശാന്ത് മറാത്തി സിനിമയില്‍ നായകനാകുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മുംബൈ വടാ പാവ് എന്ന സിനിമയിലാണ് ശ്രീശാന്ത് നായകനാകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
പി കെ അശോകനും മെഹറലി പോയിലുങ്ങല്‍ ഇസ്മയിലും ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മികച്ച ഒരു കഥാപാത്രമായിരിക്കും ശ്രീശാന്തിന്റേത് എന്നാണ് വാര്‍ത്തകള്‍. പ്രമേയം എന്തായിരിക്കും എന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും സിനിമയിലുണ്ടാകും എന്നായിരുന്നു വാര്‍ത്തകള്‍.
