Malayalam
ഇവന് ദൈവത്തിന്റ വരദാനം.., അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍; ഒപ്പം ഒരു മുന്നറിയിപ്പും
ഇവന് ദൈവത്തിന്റ വരദാനം.., അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍; ഒപ്പം ഒരു മുന്നറിയിപ്പും
മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. നര്‍ത്തകിയായും അവതാരകയായും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ചില സിനിമകളിലും ശ്രീലക്ഷ്മി വേഷമിട്ടിട്ടുണ്ട്. എന്നിരുന്നാലും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്.
ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ജീവിതത്തില്‍ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അമ്മയായിരിക്കുകയാണ് ശ്രീലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെ ശ്രീലക്ഷ്മി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ആണ്‍കുഞ്ഞാണ്, ഇവന് ദൈവത്തിന്റ വരദാനമാണെന്നും ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. ഞങ്ങളുട ലൈഫ് ലൈനാണ് ഇവനെന്നും ശ്രീലക്ഷ്മി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. സന്തോഷ വാര്‍ത്തയോടൊപ്പം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കൊരു മുന്നറിയിപ്പും ശ്രീലക്ഷ്മി നല്‍കുന്നുണ്ട്.
താരങ്ങളെക്കുറിച്ചള്ള വളച്ചൊടിച്ച വാര്‍ത്തകളും വ്യാജ വാര്‍ത്തകളും പതിവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലയാളത്തിലെ ഇത്തരം വാര്‍ത്തകള്‍ നല്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്ക്കായിട്ടാണ് ശ്രീലക്്ഷ്മിയുടെ മുന്നറിയിപ്പ്. വളച്ചൊടിച്ച വാര്‍ത്തകള്‍ നല്‍കരുതെന്നാണ് ശ്രീലക്ഷ്മി ഓണ്‍ലൈന്‍ മാധ്യമങ്ങളോടായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്്നും അമ്മയും അച്ഛനും എന്ന നിലയില്‍ കുഞ്ഞിനോടൊപ്പം ഈ സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്നും ശ്രീലക്ഷ്മി പറയുന്നു.
വീ ആര് ഓവര്‍ ദ മൂണ്‍ എന്നാണ് അമ്മയും അച്ഛനുമായതിന്റെ സന്തോഷത്തെക്കുറിച്ച് ശ്രീലക്ഷ്മി പറയുന്നത്. കുഞ്ഞിന് അര്‍ഹാം ജിജിന് ജഹാംഗീര്‍ എന്നാണ് നല്‍കിയിരിക്കുന്ന പേരന്നും ശ്രീലക്ഷ്മി കുറിച്ചിരിക്കുന്നു. മാര്‍ച്ച് 10നാണ് കുഞ്ഞ് ജനിച്ചത്. ”ഞങ്ങളുടെ ലോകം ഇങ്ങെത്തി. ആണ് കുഞ്ഞാണ്. ദൈവത്തിന് നന്ദി. ദൈവത്തിന്റെ വരദാനം. ഞങ്ങളുടെ ലൈഫ് ലൈന്‍. ഇതുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമങ്ങളും വ്യാജമായ തലക്കെട്ടുകളോ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളോടെ നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അച്ഛനും അമ്മയുമെന്ന നിലയില്‍ ഞങ്ങളുടെ കുഞ്ഞിനൊപ്പം സമയം ചെലവിടുകയാണ്” എന്നായിരുന്നു താരം കുറിച്ചത്.
2019ലായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായത്. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന് ജഹാംഗീറാണ് ശ്രീലക്ഷ്മിയുടെ ജീവിത പങ്കാളി. അഞ്ച് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ചടങ്ങുകള്‍. വിവാഹത്തിന് ശേഷം അബുദാബിയിലേക്ക് പോവുകയായിരുന്നു ശ്രീലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശ്രീലക്ഷ്മി.
തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരം ഇപ്പോഴും ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. അവതാരകയായിട്ടായിരുന്നു ശ്രീലക്ഷ്മി മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. ജഗതിയുടെ മകളെന്ന നിലയിലും ശ്രീലക്ഷ്മിയെ മലയാളികള്‍ നെഞ്ചേറ്റുകയായിരുന്നു. പിന്നീടാണ് ശ്രീലക്ഷ്മി ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളത്തിന്‍്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ശ്രീലക്ഷ്മി. അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശ്രീലക്ഷ്മി.
അതേസമയം ശ്രീലക്ഷ്മിയുടെ അച്ഛനും മലയാള സിനിമയിലെ മഹാനടനായ ജഗതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വാഹനപകടത്തേ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ ജഗതി ശ്രീകുമാര്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ജഗതി ആദ്യമായി സിനിമയുടെ ക്യാമറയുടെ മുന്നിലെത്തിയിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.
ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ജഗതിയുടെ ചിത്രം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രമെത്തുന്നത്. തിരിച്ചുവരവില്‍ ജഗതിയുമുണ്ടായിരിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ സിനിമയുടെ ഭാഗമാക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.
