Connect with us

നയന്‍താരയും വിഘ്‌നേഷും വിവാഹിതരായോ…, നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയ നയന്‍സിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

Malayalam

നയന്‍താരയും വിഘ്‌നേഷും വിവാഹിതരായോ…, നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയ നയന്‍സിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

നയന്‍താരയും വിഘ്‌നേഷും വിവാഹിതരായോ…, നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയ നയന്‍സിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. ഗോസിപ്പുകോളങ്ങളില്‍ നയന്‍താരയുടെ പേര് എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട് എങ്കിലും ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി.

ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് പല തവണ നയന്‍താര-വിഘ്‌നേശ് വിവാഹം നടക്കുമെന്നും അതല്ല ഇരുവരും നേരത്തെ വിവാഹിതര്‍ ആയെന്നും തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇരുവരും ഒന്നിച്ചു പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്തിരുന്നത് പതിവായിരുന്നു. ഇവരുടെ ചിത്രങ്ങളും വൈറലാകാറുണ്ട്.

ജാതക പ്രകാരം വിവാഹം നടക്കാന്‍ ആണ് ഇരുവരും കൂടി ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറിയിറങ്ങുന്നത് എന്നായിരുന്നു ഇതേപ്പറ്റിയുള്ള ഗോസിപ്പ്. എന്നാല്‍ ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കാതെ നയന്‍താര ഇതിനു മറുപടി നല്‍കിയിരുന്നില്ല.തങ്ങളുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും കൃത്യമായ ഒരു ഡേറ്റ് പുറത്തു വിട്ടിരുന്നില്ല. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഇരുവരുടെയും വിവാഹത്തിനായി കാത്തിരുന്നത്. എന്നാല്‍ ഇപ്പോഴിതാ വിഘ്‌നേശ്വരന് ഒപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന നയന്‍താരയുടെ പുതിയ വീഡിയോയാണ് നയന്‍താരയുടെ വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ ശരി വയ്ക്കുന്നത്. നെറുകയില്‍ സിന്ദൂരം അണിഞ്ഞുള്ള നയന്‍സിന്റെ വീഡിയോയാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് ബ്രേക്ക് എടുത്ത നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഗ്നേഷ് ഒരുക്കിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഗ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇരുവരുടേയും വിഡിയോ. നയന്‍താര നായികയായി എത്തുന്ന ‘കാതുവാക്കുള രണ്ടു കാതല്‍’ ചിത്രമാണ് വിഘ്നേശ് ശിവന്റെ പുതിയ ചിത്രം. നയന്‍താരയും ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു വിഘ്നേഷ് ശിവന്‍ പറഞ്ഞത്.എന്നാല്‍ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് പൂര്‍ത്തിയായതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലായിരുന്നു നയന്‍താര.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷമായിരിക്കും ഇവരുടെ വിവാഹമെന്നുള്ള വിവരങ്ങളാണ് നടി ആദ്യകാലത്ത് പുറത്തുവിട്ടിരുന്നത്. പലപ്പോഴും നയന്‍സിനെക്കുറിച്ച് വാചാലനായി വിഘ്നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു. നയന്‍താരയുടെ പിറന്നാളും അദ്ദേഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് വിഘ്നേഷ് എത്താറുണ്ട്. പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വരുമ്പോള്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരിയുടെ ഇമേജ് ആയിരുന്നു നയന്‍താരയ്ക്ക്. പിന്നീട് നാട്ടുരാജാവ്, വിസ്മയ തുമ്പത്ത് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോഴും പ്രേക്ഷക മനസ്സില്‍ നയന്‍താരയ്ക്കുള്ള രൂപത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല. എന്നാല്‍ പിന്നീട് രൂപത്തിലുള്ള മാറ്റം പെട്ടന്നാണ് നയന്‍താരയില്‍ ഒരു മാറ്റം കണ്ടു തുടങ്ങിയത്. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി എന്നൊരു ഗോസിപ്പ് ഉണ്ട്. വടിവൊത്തെ അരക്കെട്ട് ഒക്കെ ആയതോടെ നയന്‍താര യാതൊരു മടിയും കൂടാതെ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി.

തമിഴില്‍ അന്ന് മുന്‍നിരയില്‍ നിന്നിരുന്ന തൃഷ, ശ്രിയ ശരണ്‍, പൂജ തുടങ്ങിയ നായികമാര്‍ക്ക് വെല്ലുവിളിയായിരുന്നു നയന്‍താരയുടെ വളര്‍ച്ച. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താരയുടെ ജീവിതത്തില്‍ സിനിമ സംഭവിയ്ക്കുകയായിരുന്നു. അതേപോലെതന്നെയാണ് തിരുവല്ലയില്‍ ഒരു സിറിയന്‍ ക്രിസ്ത്യാനിയായി ജനിച്ച നയന്‍താര ഹിന്ദുമതത്തിലേക്ക് എത്തിയതും. ഹിന്ദുവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതും എല്ലാം. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് നയന്‍സ്. അറ്റ്‌ലികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആണ് നായകന്‍. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ആണ് മറ്റൊരു ചിത്രം.

More in Malayalam

Trending