Malayalam
ആറുവര്‍ഷമായി പ്രണയത്തില്‍ കുടുംബവിളക്കിലെ ശീതള്‍ വിവാഹിതയാവുന്നു, മനസ്സ് തുറന്ന് ശ്രീലക്ഷ്മി ശ്രീകുമാര്‍
ആറുവര്‍ഷമായി പ്രണയത്തില്‍ കുടുംബവിളക്കിലെ ശീതള്‍ വിവാഹിതയാവുന്നു, മനസ്സ് തുറന്ന് ശ്രീലക്ഷ്മി ശ്രീകുമാര്‍
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിലെ ഓരോ താരങ്ങളും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയ നടി ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറാലാകുന്നത് . അമൃത നായര്‍ പിന്മാറിയതിന് ശേഷമാണ് ശീതളായി ശ്രീലക്ഷ്മി കുടുംബവിളക്കിലേക്ക് എത്തുന്നത്. വളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നു.
ഇപ്പോഴിതാ താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന കാര്യം പറയുകയാണ് ശ്രീലക്ഷ്മി. ഒരു മാധ്യമത്തിനും നല്കിയ അഭിമുഖത്തിലൂടെയാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയത്. ”ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ചെക്കന്റെ പേര് ജോസ് എന്നാണ്. ഇന്റര്‍കാസ്റ്റ് ആണെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഒന്നിച്ച് പഠിച്ചിരുന്ന ജോസും താനും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു എന്നാണ് ശ്രീലക്ഷ്മി വ്യക്തമാക്കുന്നത്. സീരിയലില്‍ നിന്നൊരാളുമായി വിവാഹം കഴിക്കാന്‍ പോവുന്നു എന്ന തരത്തില്‍ പ്രചരിച്ച ഗോസിപ്പുകള്‍ക്കും താരം മറുപടി നല്കി.
ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന്റെ പിന്നണിയില്‍ നിന്നുള്ള ആളാണോ, എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ നിരന്തരമായി വന്നിരുന്നു. ജോസ് ഇന്‍ഡസ്ട്രിയുമായി ബന്ധമുള്ള ആളല്ല. അദ്ദേഹത്തിന് അഭിനയ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും എനിക്ക് അഭിനയിക്കാനുള്ള കഴിവിനെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ജോസ് എന്നും ശ്രീലക്ഷ്മി പറയുന്നു.
എന്ത് കാര്യമാണെങ്കിലും അച്ഛനോടും അമ്മയോടും പറയാറുണ്ട് .ജോസുമായി പ്രണയത്തിലായ തുടക്കത്തില്‍ തന്നെ ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നു. എന്റെ വീട്ടില്‍ നിന്നോ ജോസിന്റെ വീട്ടില്‍ നിന്നോ യാതൊരു എതിര്‍പ്പും വന്നിട്ടില്ല എന്നും താരം പറയുന്നു. അതേ സമയം വിവാഹം കഴിയുന്നതോട് കൂടി കുടുംബവിളക്കില്‍ നിന്ന് പിന്മാറുമോ എന്ന് ആരാധകര്രുടെ ചോദ്യത്തിന് . വിവാഹം ഉടനെ നടത്താന്‍ നമ്മള് തീരുമാനിച്ചിട്ടില്ല. വിവാഹത്തിന് ശേഷവും താന്‍ അഭിനയിക്കാന്‍ ഉണ്ടാവുമെന്നും നടി ഉറപ്പ് പറയുന്നു. കാരണം എല്ലാ കാര്യങ്ങള്‍ക്കും എന്റെ ഒപ്പം നില്ക്കുന്ന ആളാണ് പ്രതിശ്രുത വരനെന്നും നടി വ്യക്തമാക്കുന്നു.
ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ നിന്നും കണ്ടാണ് ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാവുന്നത്. അന്ന് തൊട്ടിങ്ങോട്ട് എന്റെ എല്ലാ കാര്യത്തിനും അദ്ദേഹം എന്റെ കൂടെയുണ്ട്. നിലവില്‍ ജോസ് പഠിച്ച് കൊണ്ടിരിക്കുകയാണ്. മംഗ്ലൂരില്‍ പാര മെഡിക്കല്‍ കോഴ്സ് ചെയ്യുകയാണ് അവനെന്നും ശ്രീലക്ഷ്മി പറഞ്ഞു”.
