മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന് എന്ന ചിത്രത്തിനു ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്നു. ‘മിഷന് കൊങ്കണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമായാകും ചിത്രം ഒരുക്കുക.
ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അണിയറക്കാര്‍ തയ്യാറായിട്ടില്ല.
2018-ലാണ് മോഹന്‍ലാലും ശ്രീകുമാറും ഒന്നിച്ച ഒടിയന് പുറത്തിറങ്ങുന്നത്. ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ആ ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...