മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഐപിഎല്ലില്‍ പരിഗണിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. താരലേല പട്ടികയില്‍ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. രാജസ്ഥാന് റോയല്‍സ് എങ്കിലും ശ്രീശാന്തിനെ വാങ്ങാന്‍ തയ്യാറാകുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ താരത്തിനായി ആരും രംഗത്ത് വന്നില്ല. എന്നാല്‍ ലേലദിവസം തനിക്കു നല്കിയ പിന്തുണയ്ക്കു ട്വിറ്ററിലൂടെ ശ്രീശാന്ത് ആരാധകരെ നന്ദി അറിയിച്ചു.
‘ദൈവത്തിന്റെ കൃപയും കഠിനാധ്വാനവും സ്ഥിരോത്സാഹവും. എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദി’, എന്നാണ് താരം ട്വീറ്റ് ചെയ്തത്.
ട്വീറ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും ഏറെ അഭിന്ദനാര്‍ഹമാണെന്നാണ് ആരാധകര്‍ പറയുന്നത്.
നിലവില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വ്യാഴാഴ്ച രാജ്കോട്ടില്‍ മേഘാലയക്കെതിരെയാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...