നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയ നടനാണ് സൂരി. വെട്രിമാരന് സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന സിനിമയില്‍ നായകനായി എത്തുകയാണ് താരം. കോമഡി റോളുകളില്‍ നിന്നും മാറി മറ്റ് എന്തെങ്കിലും ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായും ഒടുവില്‍ അത്തരത്തില്‍ ഒരു വേഷം കിട്ടിയതായും സൂരി പറയുന്നു.
വെട്രിമാരന്റെ ഓഫര്‍ വന്നപ്പോള്‍ നല്ല വേഷമായിരിക്കുമെന്ന് കരുതിയാണ് താന്‍ ചെന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് താന്‍ നായകനായാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞത് എന്നാണ് സൂരി പറയുന്നത്. കേട്ടപ്പോള്‍ വളരെയധികം സന്തോഷമായെന്നും ഇക്കാര്യം രഹസ്യമായി വച്ചിരിക്കുകയായിരുന്നു എന്നും താരം പറയുന്നു.
തനിക്കും വെട്രിയ്ക്കും ക്യാമറാമാന് വേല്‍രാജിനും മാത്രമായിരുന്നു ഇക്കാര്യം അറിയാവുന്നത്. എന്നാല്‍ അസുരന് വന്‍ വിജയമായതോടെ വെട്രിയുടെ സിനിമയില്‍ നായകനാവാനുള്ള തന്റെ സാധ്യത കുറയുമോ എന്ന് തോന്നിയിരുന്നു. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ തന്നെ ആ റോള്‍ ചെയ്താല്‍ മതിയെന്ന വെട്രിമാരന് പറയുകയും അഡ്വാന്‍സായി ഒരു ചെക്ക് നല്‍കുകയും ചെയ്തു.
ഇതിന് ശേഷമാണ് താന്‍ വെട്രിയുടെ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മറ്റൊരാളോട് പറഞ്ഞത്. ആദ്യമായി പറയുന്നത് ശിവകാര്‍ത്തികേയനോടാണ്. അതിന് ശേഷമാണ് തന്റെ മാനേജര്‍ പോലും അറിയുന്നതെന്നും സൂരി പറയുന്നു. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ സൂരി എത്തുന്നത്.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...