Malayalam
ഈ മിനിസ്ക്രീന്‍ നടനെ മനസിലായോ..!, തന്റെ എസ്എസ്എല്‍സി കാലത്തെ ഫോട്ടോ പങ്കുവെച്ച് താരം
ഈ മിനിസ്ക്രീന്‍ നടനെ മനസിലായോ..!, തന്റെ എസ്എസ്എല്‍സി കാലത്തെ ഫോട്ടോ പങ്കുവെച്ച് താരം
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുന്നത്.
എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പരമ്പരയില്‍ നിന്ന് താരത്തിന് പിന്മാറേണ്ടി വന്നിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രവും കൂറിപ്പുമാണ് വൈറലായി മാറിയിരിക്കുന്നത്. സ്കൂള്‍ കാലത്തെ ഒരു ചിത്രമാണ് സൂരജ് പങ്കുവച്ചിരിക്കുന്നത്.
‘കാണ്മാനുണ്ട്… 2006ലെ എസ്എസ്എല്‍സിക്ക് ഫോട്ടോയെടുക്കാന്‍ സ്റ്റുഡിയോകളില്‍ പോകുമ്പോള്‍.. അന്ന് എല്ലാവരും അതിശയകരമായി ചെയ്യുന്ന ഒരു പരിപാടിയുണ്ട് മൂന്നു ഫോട്ടോയില്‍ ഒരു ഫോട്ടോ കോട്ട് വേണം… അങ്ങനെ ഞാനും ആദ്യമായി കോട്ടിട്ടു… ഫോട്ടോഷോപ്പില്‍’- എന്നാണ് സൂരജ് ചിത്രത്തിനൊപ്പം കുറിക്കുന്നത്.
പാടാത്തപൈങ്കിളിയിലെ ദേവയായിട്ടായിരുന്നു മലയാളികള്‍ക്ക് മുമ്പിലേക്ക് സൂരജ് സണ്‍ എത്തിയത്. ഏഷ്യാനെറ്റ് പരമ്പരയിലെത്തിയതിന് പിന്നാലെ വലിയ ആരാധകരാണ് സൂരജിനൊപ്പം കൂടിയത്. പരമ്പരയ്ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയില്‍ തന്റേതായ ഒരിടം സൂരജ് അതിനകം ഒരുക്കിയിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു ആരോഗ്യ പ്രശ്നങ്ങളാല്‍ പരമ്പരയില്‍ നിന്ന് സൂരജ് മാറിനിന്നത്.
