Malayalam
അവര്‍ക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങള്‍, തള്ളിപ്പറഞ്ഞവര്‍ മാറ്റി പറഞ്ഞു ; വൈറലായി സൂരജിന്റെ കുറിപ്പ്
അവര്‍ക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങള്‍, തള്ളിപ്പറഞ്ഞവര്‍ മാറ്റി പറഞ്ഞു ; വൈറലായി സൂരജിന്റെ കുറിപ്പ്
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന ഹിറ്റ് പരമ്പരയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന് സൂരജ് ആണ. ഏറെ ആരാധകരുള്ള സൂരജ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. സൂരജ് കുടുംബത്തെക്കുറിച്ച പറഞ്ഞ കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
‘കുറച്ചു സമയമെങ്കിലും എനിക്ക് ഫ്രീ ടൈം കിട്ടിയാല്‍ അന്നുമിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം.. വര്‍ഷങ്ങളായി എന്റെ സ്വപ്നങ്ങള്‍ ഞാന്‍ അവരോട് പറഞ്ഞു പറഞ്ഞു.. അവര്‍ക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അച്ഛനുമമ്മയും പ്രായം ആവുന്നതിനു മുന്നേ അവര്‍ക്ക് എനിക്ക് കൊടുക്കാന്‍ പറ്റുന്ന സന്തോഷങ്ങള്‍ അളവില്ലാതെ വാരി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു,, അത് നേടാനായി ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്..
ഇന്ന് കുറച്ച് സമയം അവരോട് ചെലവഴിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. നിങ്ങള്‍ക്ക് പലര്‍ക്കും തോന്നും ഞാന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ഒരുപാട് ഓവര്‍ അല്ലേ എന്ന്.. നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ട മേഖലയില്‍ ഞാന്‍ നില്ക്കുമ്പോള് ഉള്ള അഭിമാനം എത്രത്തോളം ഉണ്ട് എന്ന.് തള്ളിപ്പറഞ്ഞവര്‍ മാറ്റി പറയുന്നത് മുന്നില്‍നിന്ന് കാണുമ്പോള്‍.. ഒരു രാജ്യം കീഴടക്കിയ സന്തോഷം എനിക്കുണ്ട്. ഈ ലോകത്ത് ആരെ സന്തോഷിപ്പിക്കാന്‍ നമ്മള് ശ്രമിച്ചാലും അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാതെ അത് പൂര്‍ണമാകില്ല..എല്ലാവര്ക്കും നല്ലൊരു ദിവസം നേരുന്നു..നിങ്ങളുടെ സൂരജ് സണ്‍.’
