തന്റെ അഭിനയം കൊണ്ടും പ്രവൃത്തി കൊണ്ടും ബോളിവുഡില്‍ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് സോനു സൂദ്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേരാന്‍ തടിച്ച് കൂടിയിരിക്കുകയാണ് ആരാധകര്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് താരത്തിന്റെ മുംബൈയിലെ വസതിയ്ക്ക് മുന്നില്‍ എത്തിയത്. എല്ലാവരെയും സോനു സൂദ് വന്ന് കാണുകയും അവര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
‘എന്റെ പിറന്നാളിന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആശംസകള്‍ അറിയിക്കാനായി എത്തിയ എല്ലാവര്ക്കും ഒരുപാട് നന്ദി. ഈ സ്നേഹവും അനുഗ്രഹവും വലിയ ഭാഗ്യമായി കാണുന്നു’ എന്നാണ് ഇതിനു ശേഷം സോനു സൂദ് കുറിച്ചത്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ തന്നെ ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങി നിരവധി സഹായങ്ങളാണ് സോനു സൂദ് നല്‍കിയത്. അതിന് പുറമെ ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു.
ഷഹീദ് ഈ ആസാം എന്ന 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സോനു സൂദ് ബോളിവുഡില്‍ എത്തുന്നത്. ആഷിക് ബനായാ ആപ്നേ, സിങ്ങ് ഈസ് കിങ്ങ്, ദബാങ്ക്, ആര് രാജ്കുമാര്, ഹാപ്പി ന്യൂയര്‍, സിമ്പ, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...