എണ്‍പതുകളില്‍ മലയാളികളുടെ മുന്നില്‍ നിറഞ്ഞ് നിന്നിരുന്ന താരങ്ങളാണ് രേവതിയും പൂര്‍ണിമയും സുഹാസിനിയുമെല്ലാം. അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഇവര്‍ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ നാളത്തെ ലോക്ക്ഡൗണിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വെക്കേഷന് വീണുകിട്ടിയതിന്റെ സന്തോഷത്തിലാണ് മൂവരും.
എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്. ഒപ്പം നിരവധി പേര് കമന്റുമായും രംഗത്തെത്തിയിട്ടുണ്ട്. യേശുദാസിന്റെ പാട്ടും കേട്ട് പ്രിയ കൂട്ടുകാരികള്‍ക്ക് ഒപ്പമുള്ള ഈ യാത്ര മനസ്സു തണുപ്പിക്കുന്ന അനുഭവമാണെന്നാണ് പൂര്‍ണിമ കുറിക്കുന്നത്.
പൂര്‍ണിമയ്ക്ക് പിന്നാലെ സുഹാസിനിയും യാത്രാചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ചില ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ ആവശ്യമില്ല എന്നാണ് സുഹാസിനി കുറിക്കുന്നത്. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബ് അഥവാ എവര്‍ഗ്രീന്‍ ക്ലബ്ബ് ’80’ലെ സജീവ അംഗങ്ങളാണ് സുഹാസിനിയും പൂര്‍ണിമയും രേവതിയുമെല്ലാം.
സിനിമയ്ക്ക് പുറത്തും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് ഇവര്‍ പലപ്പോഴും വാചാലരാവാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സുഹാസിനി അവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം ലൈവ് സീരിസിലും ഈ ചങ്ങാതിമാരെല്ലാം അതിഥികളായി എത്തിയിരുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...