Malayalam
‘പുല്ലില്ലെങ്കില്‍ ആടിന് പാന്റായാലും മതി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചാക്കോച്ചന്റെ പുത്തന്‍ വീഡിയോ
‘പുല്ലില്ലെങ്കില്‍ ആടിന് പാന്റായാലും മതി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചാക്കോച്ചന്റെ പുത്തന്‍ വീഡിയോ
മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറേയാണ് കുഞ്ചാക്കോ ബോബന്‍. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ കഴിഞ്ഞ ചാക്കോച്ചന് ആരാധകര്‍ ഏറെയാണ്. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നതും.
എന്നാല്‍ ഇപ്പോഴിതാ തന്റെ ഫേസ്ബുക്കി പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായിരുന്നത്. ആടുകളുടെ ഒപ്പമുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. പുല്ലില്ലെങ്കില്‍ ആടിന് പാന്റായാലും മതിയെന്നാണ് വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.
ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ ലോക്ക് ഡൗണ്‍ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍ എത്തിയതും ചര്‍ച്ചയായിരുന്നു. ഒരു ദിവസവും ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്ന ചലഞ്ചുമായിട്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ ലോക്ക് ഡൗണ്‍ കാലത്ത് എത്തിയത്.
അതേസമയം, ഇടക്കാലത്ത് സ്വാധീനക്കുറവ് അനുഭവപ്പെട്ട തന്റെ വലതുകൈയുടെ ആരോഗ്യം ചിട്ടയായ വര്‍ക്ക് ഔട്ടിലൂടെ പരിഹരിച്ച് കൈകളുടെ കരുത്ത് വീണ്ടെടുത്ത കഥ പറഞ്ഞും ചാക്കോച്ചന്‍ എത്തിയിരുന്നു.’ ഇടക്കാലത്ത് കയ്യുടെ ലിഗമന്റ് ഇഷ്യു കാരണം വലതു കൈ പൊക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നു. അതോടെയാണ് കൈകള്‍ സ്‌ട്രെങ്ങ്ത്തണ്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്,” ചാക്കോച്ചന്‍ പറയുന്നു. അതിനായി സ്വീകരിച്ച വ്യായാമമുറകളെ കുറിച്ച് വിശദമായി തന്നെ സംസാരിക്കുകയാണ് ചാക്കോച്ചന്‍ വീഡിയോയില്‍.
ഇപ്പോള്‍ കൈകളുടെ ആ പരിമിതിയെ മറികടന്നെന്നും നായാട്ട് സിനിമയിലെ വടംവലി സീനിലൊക്കെ പ്രൊഫഷണല്‍ ടീമിനൊപ്പമാണ് വടം വലി നടത്തിയതെന്നും താരം പറയുന്നു. കഥാപാത്രങ്ങള്‍ക്ക് അനുസൃതമായി മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന പ്രോസസ് വളരെയധികം ആസ്വദിക്കുന്ന ആളാണ് താനെന്നും നോ പെയിന്‍, നോ ഗെയിന്‍ എന്ന ഫിലോസഫിയില്‍ ആണ് താന്‍ വിശ്വസിക്കുന്നതെന്നും ചാക്കോച്ചന്‍ പറുന്നു. ‘
