വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. അടുത്തിടെയാണ് താരം യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായിരുന്നു ടൊവിനൊയും ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്.
ടൊവിനൊ ഗോള്‍ഡന്‍ വിസ വാങ്ങുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ദുബായില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുകയാണ് ടൊവിനൊ. ദുബായ്യിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഫോട്ടോയാണ് ടൊവിനൊ പങ്കുവെച്ചിരിക്കുന്നത്.
സമീര്‍ ഹംസയാണ് ടൊവിനൊയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ദുബായില്‍ നിന്നുള്ള ടൊവിനൊയുടെ ഫോട്ടോകളും ഹിറ്റായിരിക്കുകയാണ്.
മലയാളത്തിലെ മറ്റ് യുവ സൂപ്പര്‍താരങ്ങള്‍ക്കും വൈകാതെ ഗോള്‍ഡന്‍ വിസ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന് തുടങ്ങിയ ചലച്ചിത്ര നടന്മാര്ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...