Connect with us

നടി സൈറ ബാനു ആശുപത്രിയില്‍; തീവ്ര പരിചരണ വിഭാഗത്തിലെന്ന് വിവരം

Malayalam

നടി സൈറ ബാനു ആശുപത്രിയില്‍; തീവ്ര പരിചരണ വിഭാഗത്തിലെന്ന് വിവരം

നടി സൈറ ബാനു ആശുപത്രിയില്‍; തീവ്ര പരിചരണ വിഭാഗത്തിലെന്ന് വിവരം

പ്രമുഖ നടി സൈറ ബാനു(77) വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് സൈറ ബാനു ഉള്ളത്.

അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ ബാനു. ദിലീപ് കുമാറിന്റെ മരണം സൈറ ബാനുവിനെ തളര്‍ത്തിയിരുന്നു. ജീവിക്കാനുള്ള തന്റെ കാരണത്തെ ദൈവം തട്ടിയെടുത്തെന്നാണ് ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ച് സൈറ പറഞ്ഞത്.

1961ല്‍ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറ വെള്ളിത്തിരയിലെത്തിയത്. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്.

ദിലീപ് കുമാറുമായുള്ള വിവാഹസമയത്ത് സൈറയ്ക്ക് 22 വയസായിരുന്നു പ്രായം. ദിലീപ് കുമാറും സൈറാ ബാനുവും തമ്മില്‍ 22 വയസ് പ്രായവ്യത്യാസമുള്ളത് അക്കാലത്തെ വലിയ ചര്‍ച്ചയായിരുന്നു.

More in Malayalam

Trending

Recent

To Top