Malayalam
രണ്ടാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ശ്രീകുമാറും സ്നേഹയും; ആശംസകളുമായി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
രണ്ടാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ശ്രീകുമാറും സ്നേഹയും; ആശംസകളുമായി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറിമായം പരമ്പരയില്‍ ഹാസ്യാത്മകമായ അവതരണശൈലിയിലൂടെയാണ് രണ്ടാളും പ്രേക്ഷക ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ വിവാഹിതരായിട്ട് രണ്ട് വര്‍ഷം തികയുകയാണ്. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരില്‍ എത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ മറിമായത്തിലെ ലോലിതന്, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും.
മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്നേഹയെന്ന പേരിനൊപ്പം ചേര്‍ന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകര്‍ക്ക് മണ്ഡുവാണ് സ്നേഹ.
2019 ഡിസംബര്‍ 11നായിരുന്നു ഇവരുടെ വിവാഹം. പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. വെഡ്ഡിങ് ആനിവേഴ്സറി ദിനത്തിലെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹാപ്പി ആനിവേഴ്സറി റ്റു അസ് എന്നായിരുന്നു സ്നേഹയും ശ്രീകുമാറും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിവാഹ വീഡിയോയും ചിത്രങ്ങളും ഇരുവരും പങ്കിട്ടിരുന്നു. അമല്‍ രാജ് ദേവ്, വരദ, റാഫി, ശ്രുതി രജനീകാന്ത്, സബിറ്റ ജോര്‍ജ്, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്.
ശ്രീകുമാറിന്റെ മെമ്മറീസിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു ഗായകന് കൂടിയാണ് താനെന്നും ശ്രീകുമാര്‍ തെളിയിച്ചിരുന്നു. ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയില്‍ ഉത്തമനെ അവതരിപ്പിച്ചിരുന്ന ശ്രീകുമാര്‍ അടുത്തിടെയായിരുന്നു പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. സംവിധായകനുമായുള്ള പ്രശ്നങ്ങളാണ് ശ്രീയുടെ പിന്മാറ്റത്തിന് കാരണമെന്നായിരുന്നു സ്നേഹ പ്രതികരിച്ചത്.
ഇന്‍സ്റ്റഗ്രാം ക്യു എ സെക്ഷനിലാണ നടി ഇക്കാര്യം പറഞ്ഞത്. നിരവധി പേര് ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സ്നേഹ മറുപടി നല്‍കിയത്. പൊതുവെ പ്രശ്നങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ആളാണ് ശ്രീ. അതുകൊണ്ട് തന്നെയാണ് ഈ മൗനം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡയറക്ടര്‍ കാരണമാണ് ചക്കപ്പഴം വിടേണ്ടി വന്നത്. എന്നെങ്കിലും വിശദമായി ശ്രീ പറയുമായിരിക്കും. എല്ലാ ചക്കപ്പഴം ഫാന്‍സിനും ഗ്രൂപ്പിനും നന്ദി. ഇപ്പോഴും നിങ്ങള്‍ തരുന്ന ഈ സ്നേഹത്തിന്…എന്നാണ് സ്നേഹ ശ്രീകുമാര്‍ ആരാധകരോട് പറഞ്ഞത്.
അതേസമയം, ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും പങ്കുവെച്ചിരുന്നു എന്നാല്‍ അന്ന് പിന്മാറാനുള്ള കാരണം തിരക്കി പ്രേക്ഷകര്‍ എത്തിയെങ്കിലും പറയാന്‍ നടന് തയ്യാറായിരുന്നില്ല. എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കില്‍ എഴുതാന്‍ സാധിക്കില്ലെന്നും ലൈവില്‍ വന്ന് കാര്യം അറിയിക്കാമെന്നും നടന് പറഞ്ഞത്.
