നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. അദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. ഇതിനു പിന്നാലെം നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രിയദര്ശന് നടത്തിയ പമാമര്‍ശം വിവാദമായിരുന്നു. ‘ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ വില്ക്കാന് പറ്റാതെ വരുമ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങി കൊണ്ട് വന്നു തിയേറ്ററുകാരെ സഹായിച്ചു. അതൊന്നും ശരിയല്ല’, എന്നാണ് പ്രിയദര്ശന് പറഞ്ഞത്.
എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയദര്ശന്. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് പ്രിയദര്‍ശന്റെ പ്രതികരണം.
പ്രിയദര്‍ശന്റെ വാക്കുകള്‍:ദുല്ഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയും വിചാരിക്കാത്ത നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...