Malayalam
മാസ് ലുക്കില്‍ മോഹന്‍ലാല്‍; പുതിയ കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ; വൈറാലായി ചിത്രം
മാസ് ലുക്കില്‍ മോഹന്‍ലാല്‍; പുതിയ കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ; വൈറാലായി ചിത്രം
ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ആരംഭിച്ചിരുന്നു. പൃഥ്വിരാജ് തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും താരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഫോട്ടോ പങ്കുവെച്ചത്. ബ്രോ ഡാഡിയിലെ ലുക്കിലാണ് മോഹന്‍ലാല്‍ ഫോട്ടോയിലുള്ളത് എന്നാണ് കമന്റുകള്‍. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ ഏറെ പ്രയോജനപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്. ജൂലൈ 20ന് ആണ് മോഹന്‍ലാല്‍ ബ്രോ ഡാഡിയുടെ സെറ്റില്‍ എത്തുക.
തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് ചിത്രീകരണം തെലങ്കാനയിലേയ്ക്ക് മാറ്റിയത്. വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായതെന്നും ഇന്‍ഡോര്‍ ഷൂട്ടിംഗിന് എങ്കിലും അനുമതി നല്‍കാമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.
കല്യാണി പ്രിയദര്‍ശനു പുറമേ മീനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് പറഞ്ഞിരുന്നത്.
