Malayalam
സിമ്പിള്‍ ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ കാവ്യ, ‘എപ്പോഴും ഈ ചിരിയുണ്ടായാല്‍ മതി’!; കാവ്യയുടെ വൈറലായ ചിത്രങ്ങള്‍ക്ക് കമന്റുമായി സോഷ്യല്‍ മീഡിയ, വീണ്ടും ചര്‍ച്ചയായി കാവ്യ മാധവന്‍
സിമ്പിള്‍ ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ കാവ്യ, ‘എപ്പോഴും ഈ ചിരിയുണ്ടായാല്‍ മതി’!; കാവ്യയുടെ വൈറലായ ചിത്രങ്ങള്‍ക്ക് കമന്റുമായി സോഷ്യല്‍ മീഡിയ, വീണ്ടും ചര്‍ച്ചയായി കാവ്യ മാധവന്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാവ്യ മാധവന്റെ മേക്കപ്പില്ലാത്ത ചിത്രമാണ്. കാവ്യ മാധവന്‍ ഫാന്‍സ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. നടിയുടെ രണ്ട് ചിത്രങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. എപ്പോഴും സന്തോഷവതിയായി ഇരിക്കട്ടെ, സിമ്പിള്‍, സ്‌റ്റൈലിഷ് തുടങ്ങിയ കമന്റുകള്‍ വരുന്നതിനോടൊപ്പം ജീവിതത്തില്‍ എപ്പോഴും ചിരിയുണ്ടായാല്‍ മതി എന്നും കമന്റുകള്‍ വരുന്നുണ്ട്.
കാവ്യ മാധവന്റെ മേക്കപ്പും ലുക്കും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. പൊതുവേദികളിലും സിമ്പിള്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. മേക്കപ്പ് പോലെ തന്നെ നടിയുടെ വസ്ത്രധാരണവും ശ്രദ്ധിക്കപ്പെടാറുണ്ട്. വളരെ സിമ്പിളായിട്ടുളള വസ്ത്രമാണ് നടി തിരഞ്ഞെടുക്കാറഉള്ളത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍. കാവ്യയെ വിവാഹത്തിന് മനോഹരമായ അണിയിച്ചൊരുക്കിയത് ഉണ്ണി ആയിരുന്നു. ഇന്നു നടിയുടെ ആ ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. കാവ്യ മാധവന്റെ സ്‌റ്റൈല്‍ ആരാധകര്‍ ഫോളോ ചെയ്യാറുണ്ട്.
കാവ്യയുടെ വിവാഹമാണ് കരിയറില്‍ ബ്രേക്ക് നല്‍കിയതെന്ന് ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹ ദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ജനങ്ങള്‍ ഓര്‍മിച്ചിരിക്കുന്നത് വളരെ സന്തോഷവും അഭിമാനവുമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തിന് രണ്ട് വര്‍ഷം മുന്‍പാണ് കാവ്യയെ പരിചയപ്പെടുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് കാണുന്നത്. വളരെ വേഗം തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നെന്നും നടിയുമായുള്ള സൗഹൃദത്ത കുറിച്ച് പങ്കുവെച്ച് കൊണ്ട് ഉണ്ണി പറയുന്നു. നാടിയോടൊപ്പമുളള ചിത്രങ്ങള്‍ ഉണ്ണിയും പങ്കുവെയ്ക്കാറുണ്ട്.
ബാലതാരമായി കരിയര്‍ ആരംഭിച്ച കാവ്യ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുകയായിരുന്നു. 2106 ല്‍ പുറത്ത് ഇറങ്ങിയ അടൂരിന്റെ പിന്നേയും ആണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കാവ്യ-ദിലീപ് ചിത്രമായിരുന്നു ഇത്. അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് കാവ്യയുടെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മിയുടെ വീഡിയോ വൈറലായിരുന്നു.
ദിലീപ് ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്. കാവ്യയുടെ നീലേശ്വരത്തെ വീട്ടില്‍ നിന്നുള്ള ദൃശ്യമാണെന്നാണ് സൂചന. നടിയുടെ സഹോദരന്‍ മിഥുന്റെ കുഞ്ഞിനോടൊപ്പം മുറ്റത്ത് നിന്ന് കളിക്കുന്ന വീഡിയോണ് പ്രചരിക്കുന്നത്. മഹാലക്ഷ്മിയുടെ ഈ വീഡിയോ നേരത്തേയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ സ്ഥലമോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. എന്നാല്‍ വീണ്ടും താരപുത്രിയുടെ ആ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ദിലീപിന്റേയും കാവ്യയുടേയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ അധികം കാണാറില്ലായിരുന്നു. കുട്ടിയുടെ ഒന്നാം പിറന്നാളിനാണ് മഹാലക്ഷമിയുടെ ചിത്രം ആദ്യമായി താരങ്ങള്‍ പുറത്ത് വിടുന്നത്. പൊതുവേദിയിലും മഹാലക്ഷ്മിയെ അധികം കൊണ്ട് വരാറില്ല. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും കാവ്യയും മകള്‍ മീനാക്ഷിയും എത്തിയിരുന്നു. എന്നാല്‍ അന്നും മകള്‍ മഹാലക്ഷ്മിയെ കണ്ടിരുന്നില്ല.
ഈ അടുത്ത കാലത്ത് മഹാലക്ഷ്മിയുടെ ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവ്യയ്ക്കും ദിലീപിനുമൊപ്പം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിറന്നാള്‍ ആശംസയുമായി മഹാലക്ഷ്മിയും എത്തിയിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു അടൂരിന് ഇവര്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. മഹാലക്ഷ്മി ആയിരുന്നു ആ വീഡിയോയിലെ ഹൈലൈറ്റ്. സൂം മീറ്റിനിടെ കാവ്യയോട് മഹാലക്ഷ്മി മുടി കെട്ടിത്തരാനും പറയുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപിനേയും കാവ്യയേയും മഹാലക്ഷമിയേയും ഒരുമിച്ച് കാണുന്നത്.
മഹാലക്ഷ്മിയുടെ വീഡിയോ വൈറലായതോടെ ദിലീപിന്റെ വ്യക്തി ജീവിതം ഒരു വശത്ത് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. താരത്തിന്റെ ജീവിതത്തെ ചൊല്ലി കുഞ്ഞിനെ വിമര്‍ശിക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. മഹാലക്ഷ്മി ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. കാവ്യയുടെ ഫോട്ടോകോപ്പിയാണ് മഹാലക്ഷമി എന്നാണ് ഒരു കൂട്ടം പേര്‍ പറയുന്നത്. എന്നാല്‍ ദിലീപിനേയും മീനാക്ഷിയേയും പോലെയുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നുണ്ട്. മഹാലക്ഷ്മി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
