Connect with us

എല്ലാവരും ഓരോരോ വീടുകളില്‍ ആണ്, റിമി ചേച്ചി മാസത്തില്‍ പകുതിയും വീട്ടില്‍ കാണില്ല; അത് ഉണ്ടാകാത്തതിന് പിന്നിലെ കാരണം!, തുറന്ന് പറഞ്ഞ് മുക്ത

Malayalam

എല്ലാവരും ഓരോരോ വീടുകളില്‍ ആണ്, റിമി ചേച്ചി മാസത്തില്‍ പകുതിയും വീട്ടില്‍ കാണില്ല; അത് ഉണ്ടാകാത്തതിന് പിന്നിലെ കാരണം!, തുറന്ന് പറഞ്ഞ് മുക്ത

എല്ലാവരും ഓരോരോ വീടുകളില്‍ ആണ്, റിമി ചേച്ചി മാസത്തില്‍ പകുതിയും വീട്ടില്‍ കാണില്ല; അത് ഉണ്ടാകാത്തതിന് പിന്നിലെ കാരണം!, തുറന്ന് പറഞ്ഞ് മുക്ത

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ഗായികയായും അവതാരകയായും തിളങ്ങി നില്‍ക്കുന്ന റിമി ടോമിയും നടി മുക്തയും. ഇരുവരു ംസോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മാത്രമല്ല, തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വാറലായി മാറുന്നത്. റിമി ടോമിയും നാത്തൂനായ മുക്തയും തമ്മിലുള്ള സൗഹൃദവും ഏറെ ശ്രദ്ധേയമാണ്. ഇത്രയൊക്കെ ആയിട്ടും നാത്തൂന്‍ പോര് ഉണ്ടാവാത്തതിന്റെ കാരണം എന്താണെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായിട്ടാണ് മുക്ത എത്തിയിരിക്കുന്നത്. ഒപ്പം മകള്‍ കിയാരയുടെ പഠന കാര്യങ്ങളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിലൂടെ മുക്ത തുറന്ന് പറയുന്നു.

വൈറ്റില എരൂരാണ് ഞങ്ങള്‍ താമസിക്കുന്നത്. ഞാന്‍ ഷൂട്ടിന് പോകുമ്പോള്‍ മോളെ നോക്കാനൊരു ചേച്ചി ഉണ്ട്. എന്റെ അമ്മയും ഏട്ടന്റെ അമ്മയും ഇടയ്ക്ക് വന്ന് നില്‍ക്കും. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസായത് കൊണ്ട് മോളെ കൊണ്ട് ചെയ്യിക്കാന്‍ കുറേ ആക്ടിവിറ്റികളുണ്ട്. പിള്ളേരെ കൊണ്ട് ചപ്പാത്തിയുടെ മാവ് കുഴപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളയുള്ള പാഠ്യ രീതികളാണ് ഇപ്പോള്‍. കുട്ടികളെക്കാള്‍ അമ്മമാരാണ് ചെയ്യുന്നത്. ടീച്ചര്‍മാര്‍ക്ക് അതിന്റെ വീഡിയോ അയച്ച് കൊടുക്കണം. വീട്ടിലുണ്ടെങ്കില്‍ ഞാനതൊക്കെ മോള്‍ക്ക് ചെയ്ത് കൊടുക്കാറുണ്ട്.

എങ്ങനയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ നമുക്കും അറിയാന്‍ പറ്റും. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ മോള്‍ അവിടെ എഴുതി കാണുമോ പഠിച്ച് കൃത്യമായി ഓണ്‍ലൈന്‍ ക്ലാസിന് ഇരുന്ന് കാണുമോ എന്നൊക്കെയുള്ള ടെന്‍ഷനാണ്. അമ്മ ഷൂട്ടിങ്ങിന് പോകും. തിരക്ക് ആയിരിക്കും എന്നൊക്കെയുള്ള കാര്യം മോള്‍ക്ക് അറിയാം. അവള്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ ജോലി ചെയ്യുന്നതെന്ന് അവള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ ജോലിക്ക് പോകുമ്പോള്‍ അവള്‍ക്ക് സങ്കടമൊന്നുമില്ല. മോളെ സ്‌കൂളില്‍ തന്നെ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്. ഡാന്‍സിനോട് അവള്‍ക്കും ഒരു ടേസ്റ്റുണ്ട്. ടിവിയില്‍ പാട്ടൊക്കെ കാണുമ്പോള്‍ കിടന്ന് തുള്ളുന്നത് കണ്ടിട്ടാണ് ഞാന്‍ ആ ഇഷ്ടം തിരിച്ചറിഞ്ഞത്.

എന്റെ കല്യാണത്തിന് ചട്ടയും മുണ്ടും ഉടുക്കണമെന്ന് എപ്പോഴോ ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എന്റെ പപ്പയുടെ അമ്മയും അമ്മയുടെ അമ്മയും ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്. അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ചേച്ചിയുടെ മധുരം വയ്ക്കലിന് ചേച്ചിയും ചട്ടയും മുണ്ടുമാണ് ഇട്ടത്. ആ പരമ്പരാഗത ശൈലിയില്‍ തന്നെ കല്യാണ ദിവസം വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ക്രിസ്ത്യാനികളുടെ പരമ്പരാഗത വേഷമാണ് ചട്ടയും മുണ്ടും. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് പലരും കല്യാണ നാളില്‍ ആ വേഷം അനുകരിക്കുന്നത് കണ്ടിട്ടുണ്ട്.

കൊച്ചിയില്‍ ഡിഎന്‍ആര്‍ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലാണ് ഭര്‍ത്താവ് റിങ്കു ടോമി ജോലി ചെയ്യുന്നത്. റിമി ചേച്ചിയുടെ ട്രൂപ്പിന്റെയും പ്രോഗ്രാമിന്റെയും കാര്യങ്ങള്‍ മാനേജ് ചെയ്യുന്നതും ഏട്ടനാണ്. നാത്തൂന്റെ കാര്യത്തിലും ഭാഗ്യവതിയായ ഒരാളാണ് ഞാന്‍. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോര്‍ട്ടാണ്. ഫുള്‍ടൈം ഞാന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിര്‍ബന്ധമൊന്നും ചേച്ചിയ്ക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷന്‍ നന്നായി കൊണ്ട് പോകാനേ റിമി ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളു.

ഞാനും റിമി ചേച്ചിയും തമ്മില്‍ കാണുന്നത് തന്നെ അപൂര്‍വ്വമാണ്. നാത്തൂന്‍ പോര് ഉണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാം. ഏലൂരെ വീട്ടില്‍ ഞാനും റിങ്കു ചേട്ടനും മോളും മാത്രമേയുള്ളൂ. ചേച്ചിയും മമ്മിയും ഒരു വീട്ടില്‍. ഭര്‍ത്താവിന്റെ അനിയത്തിയും ഭര്‍ത്താവും ഒരു വീട്ടില്‍. എല്ലാവരും ഓരോരോ വീടുകളില്‍. ഓണത്തിനോ ക്രിസ്തുമസിനോ ഈസ്റ്ററിനോ ഒക്കെയാണ് എല്ലാവരും പരസ്പരം കാണുന്നത്. റിമി ചേച്ചി പ്രോഗ്രാമും ഷൂട്ടുമൊക്കെയായി മാസത്തില്‍ പകുതി വീട്ടില്‍ കാണില്ല. ചേച്ചി വരുമ്പോഴായിരിക്കും എന്റെ ഷൂട്ടിങ്ങ് വരുന്നത്. വിശേഷാവസരങ്ങളില്‍ മാത്രം കാണുമ്പോള്‍ നാത്തൂന്‍ പോരിന് നേരമെവിടെയാണെന്ന് മുക്ത ചോദിക്കുന്നത്. കല്യാണം കഴിഞ്ഞ്് സീരിയലുകളില്‍ അഭിനയിച്ചെങ്കിലും സിനിമയില്‍ അഭിനയിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ല ഓഫറുകള്‍ വരാത്തത് കൊണ്ടാണെന്നും നടി പറയുന്നു.

അതേസമയം, രണ്ട് വര്‍ഷം മുന്‍പ് റിമി സമ്മാനിച്ചൊരു വലിയ കാര്യത്തെ കുറിച്ച് പറഞ്ഞ് മുക്ത എത്തിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍പ് പല തവണ ചര്‍ച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് പറയുന്നത്. റിമിയുടെ അനിയന്‍ റിങ്കു ടോമിയ്ക്കും ഭാര്യയും നടിയുമായ മുക്തയ്ക്കും അവരുടെ മകള്‍ കിയാരയ്ക്കും വേണ്ടി റിമി സമ്മാനിച്ചതാണ് ഈ ഫ്ളാറ്റ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലൊരുക്കിയ ഈ വീട്ടിലേക്ക് കയറി താമസിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന സന്തോഷമായിരുന്നു മുക്ത പങ്കുവെച്ചിരുന്നത്. വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.

വീടിനുള്ളിലെ എല്ലാ ഭാഗത്തേയ്ക്കും ശ്രദ്ധ പതിയും വിധത്തില്‍ ഓപ്പണ്‍ കിച്ചണ്‍ ആയിരുന്നു ഒരുക്കിയത്. വീടിനെ അലങ്കരിക്കുന്നതിന് വേണ്ടി പ്ലാന്റുകള്‍ നട്ട് വളര്‍ത്തി കൊണ്ട് വരികയായിരുന്നു നടി ചെയ്തത്. എല്ലായിപ്പോഴും വീട് വൃത്തിയായിരിക്കണം എന്നത് തനിക്ക് നിര്‍ബന്ധമാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ മുക്ത വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിമി ടോമിയും ഈ വീട് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി വന്നിരുന്നു. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മുക്തയുടെ വീടിനുള്ളിലെ സവിശേഷതകള്‍ ആയിരുന്നു കാണിച്ചത്. എന്നാല്‍ ഇപ്പോഴും അത് കൊണ്ട് നടക്കാന്‍ സാധിക്കുന്നതിന് മുക്്തയ്ക്ക് കൈയടിക്കണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top