News
20 വയസ്സുള്ള തന്റെ സഹോദരപുത്രി മരണപ്പെട്ട വിവരം അറിയിച്ച് വനിത വിജയകുമാര്‍; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ
20 വയസ്സുള്ള തന്റെ സഹോദരപുത്രി മരണപ്പെട്ട വിവരം അറിയിച്ച് വനിത വിജയകുമാര്‍; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് വനിത വിജയകുമാര്‍. ഇടയ്ക്ക് വലിയ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും വനിത പെട്ടിരുന്നു. ഇപ്പോഴിതാ 20 വയസ്സുള്ള സഹോദരപുത്രി മരണപ്പെട്ടു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലുടെ അറിയിച്ചിരിക്കുകയാണ് നടി വനിത വിജയകുമാര്‍.
വനിതയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു, അടുത്തിടെ ഈ കുട്ടി ഒരു സര്‍ജറി ചെയ്തിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സര്‍ജറി. അതിനെ തുടര്‍ന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. അതാണ് മരണകാരണമെന്നാണ് കരുതപ്പെടുന്നത് എന്നാണ് വനിത പറഞ്ഞത്.
ഇതിനു പിന്നാലെ നിരവധി പേരാണ് ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. സത്യം എന്താണ് എന്ന് അറിയുക തന്നെ വേണം. നാളെ മറ്റൊരു കുട്ടിക്ക് ഈ അവസ്ഥ വരരുത്. അതുകൊണ്ട് എന്തായാലും പരാതി നല്‍കണം എന്നാണ് ആരാധകര്‍ ഉപദേശിക്കുന്നത്.
തമിഴ് സിനിമാ രംഗത്ത് ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിര്‍ന്ന നടന് വിജയ്കുമാറിന്റെ മകള്‍ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം. ജൂണ്‍ 27ന് ചെന്നൈയില്‍ വെച്ചാണ് സംവിധായകന് പീറ്റര്‍പോളും വനിതയും വിവാഹിതരായത്.
രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്. പീറ്റര്‍ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. നിരവധി വിവാദങ്ങള്‍ വന്നെങ്കിലും അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.
