Connect with us

സാമന്തയെ വിമര്‍ശിക്കുന്നവര്‍ അറിയുക, ഭര്‍ത്താവിനു വേണ്ടി സാമന്ത ഉപേക്ഷിച്ചത് രണ്ട് വമ്പന്‍ പ്രോജക്ടുകള്‍

News

സാമന്തയെ വിമര്‍ശിക്കുന്നവര്‍ അറിയുക, ഭര്‍ത്താവിനു വേണ്ടി സാമന്ത ഉപേക്ഷിച്ചത് രണ്ട് വമ്പന്‍ പ്രോജക്ടുകള്‍

സാമന്തയെ വിമര്‍ശിക്കുന്നവര്‍ അറിയുക, ഭര്‍ത്താവിനു വേണ്ടി സാമന്ത ഉപേക്ഷിച്ചത് രണ്ട് വമ്പന്‍ പ്രോജക്ടുകള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണങ്ങളെ തിരക്കി നടക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനോടകം തന്നെ നിരവധി ആരോപണങ്ങല്‍ വന്നിരുന്നു. കുടുംബബന്ധം തകരാനുള്ള പ്രധാനകാരണങ്ങളെല്ലാം സാമന്തയാണെന്നും അമ്മയാവാന്‍ സാമന്ത ഒരുക്കമായിരുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ അക്കിനേനി കുടുംബവുമായി ഒത്ത് പോകുന്നതിനായി രണ്ട് വമ്പന്‍ പ്രോജക്ടുകള്‍ സാമന്ത ഉപേക്ഷിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇതില്‍ ഒന്ന് ഷാരൂഖ് ഖാന്റെ ലയണ്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു.

സാമന്ത നോ പറഞ്ഞതോടെ നയന്‍താരയെ വച്ചാണ് സിനിമയുടെ ഷൂട്ടിംഗ് മുംബയില്‍ പുരോഗമിക്കുന്നത്. ആറ്റ്‌ലീയാണ് സിനിമയുടെ സംവിധായകന്‍. അമ്മയാവുന്നതിനുള്ള ഒരുക്കത്തിനായിട്ടാണ് സാമന്ത സിനിമയില്‍ ഇടവേള എടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ടിനാണ് താരജോഡികളായ സാമന്തയും നാഗ ചൈതന്യയും പിരിയാന്‍ തീരുമാനിച്ചത്.

ദാമ്പത്യത്തിന്റെ നാലാം വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. എന്നാല്‍ വിവാഹമോചനത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇരുവരും മൗനം പാലിച്ചതോടെ ആരാധകരും, മാദ്ധ്യമങ്ങളും നിരവധി കാരണങ്ങള്‍ നിരത്തുകയായിരുന്നു.

More in News

Trending

Recent

To Top