Malayalam
സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദീന്‍ വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദീന്‍ വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നടന് സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദീന്‍ വിവാഹിതനായി. ഹുസൈന ആണ് താരത്തിന്റെ വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയില്‍ എത്തിയതാരം സിനിമയില്‍ സ്വന്തമായി ഒരു ഐഡന്ററ്റി ഉണ്ടാക്കിയിട്ടുണ്ട്. മികച്ച നടനെ കൂടാതെ മികച്ച ഒരു മിമിക്രി കലാകാരന് കൂടിയാണ്. നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളില്‍ സിനില്‍ കയ്യടി നേടിയിട്ടുണ്ട്.
സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തിനെ ആരാധകരുടെ ഇടയില്‍ ശ്രദ്ധേയനാക്കിയത്. ബ്ലാക്ക് കോഫി, ഹാപ്പി സര്‍ദാര്‍, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
‘എതിരെ’ എന്ന ചിത്രമാണ് സിനില്‍ സൈനുദ്ദീന്‍ അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ അറിയിച്ചത്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനാകുന്നത്. അമല്‍ കെ ജോബിയാണ് ‘എതിരെ’ സംവിധാനം ചെയ്യുന്നത്. നൈല ഉഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ഒരു പ്രധാന കഥാപാത്രമായി റഹ്മാനും എത്തുന്നുണ്ട്.
