Connect with us

മൈസൂര്‍ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയ്‌നിങ് ലെവല്‍ സര്‍ട്ടിഫിക്കറ്റുമായി സംയുക്ത വര്‍മ; ആശംസകളുമായി ആരാധകരും

Malayalam

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കൂടുതലും തന്റെ ഫിറ്റ്‌നെസ് ചിത്രങ്ങളാണ് താരം പങ്കുവെച്ച് എത്താറുള്ളത്.

യോഗ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാണ് സംയുക്തയ്ക്ക്. യോഗ അഭ്യസിക്കുന്ന വിഡിയോകള്‍ താരം സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. യോഗ അഭ്യസിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോഴുള്ള പൂര്‍ണതയില്ലായ്മ കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ വനിതാദിനത്തില്‍ തന്റെ ചിത്രം പങ്കുവച്ചു സംയുക്ത പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിന്യാസ യോഗ പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. മൈസൂര്‍ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയ്‌നിങ് ലെവല്‍ – (200 hrs) സര്‍ട്ടിഫിക്കറ്റാണ് താരത്തിനു ലഭിച്ചത്.

പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം നല്‍കുന്ന ഒരു പരിശീലനമാണ് വിന്യാസയെന്നും, മസ്‌കുലൈന്‍ എനര്‍ജി എന്താണെന്ന് താന്‍ അനുഭവിച്ചറിഞ്ഞെന്നും സംയുക്ത പറയുന്നു. യോഗാഗുരു പ്രവീണിനു നന്ദി പറഞ്ഞുകൊണ്ട്, ഇത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നെന്നും, നിങ്ങളില്ലാതെ ഞാനത് ഒരിക്കലും ചെയ്യുമായിരുന്നില്ലെന്നും സംയുക്ത സമൂഹമാധ്യമത്തില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top