Malayalam
‘മൈ ഫേവറൈറ്റ്’, ‘ലവ് ഫോര്‍ എവര്‍’; നസ്രിയയുടെ റീല്‍സ് പങ്കുവെച്ച് നടന്‍ സിദ്ധാര്‍ത്ഥ്
‘മൈ ഫേവറൈറ്റ്’, ‘ലവ് ഫോര്‍ എവര്‍’; നസ്രിയയുടെ റീല്‍സ് പങ്കുവെച്ച് നടന്‍ സിദ്ധാര്‍ത്ഥ്
മലയാളിപ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നടന്‍ സിദ്ധാര്‍ത്ഥ് പങ്കുവെച്ച നസ്രിയയുടെ ഇന്‍സ്റ്റാഗ്രാം റീല്‍സാണ് ശ്രദ്ധ നേടുന്നത്.
സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലെ ‘അടടാ അടടാ’ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ നസ്രിയയും നിവിന്‍ പോളിയും അഭിനയിച്ച നേരം എന്ന സിനിമയിലെ ഭാഗമാണ് സ്റ്റോറിയായി സിദ്ധാര്‍ത്ഥ് പങ്കുവെച്ചിരിക്കുന്നത്. ‘മൈ ഫേവറൈറ്റ്’ എന്ന ക്യാപ്ഷനോടു കൂടിയാണ് സിദ്ധാര്‍ഥ് സ്റ്റോറി ഇട്ടിട്ടുള്ളത്.
‘ലവ് ഫോര്‍ എവര്‍’ എന്ന സ്റ്റിക്കറും ഇതോടൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ സ്റ്റോറി സസ്രിയയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം പാട്ടിലെ വരികളും ഹൃദയ ചിഹ്നങ്ങളും ഇമോജികളും ക്യാപ്ഷനായി ചേര്‍ത്തിട്ടുമുണ്ട്.
നസ്രിയയും സിദ്ധാര്‍ത്ഥും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം, നടന്‍ നാനിക്കൊപ്പം അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ സിനിമ കൂടിയാണിത്.
ബോയ്സ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് സിദ്ധാര്‍ത്ഥ്. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എല്ലാം താരം സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മഹാസമുദ്രം, ടക്കര്‍, ഇന്ത്യന്‍ 2 എന്നീ ചിത്രങ്ങളാണ് സിദ്ധാര്‍ത്ഥിന്റെതായി ഒരുങ്ങുന്നത്.
