Malayalam
തണ്ണീർ മത്തൻ ദിനങ്ങൾക്കുശേഷം മാത്യു തോമസും നസ്ലന് ഗഫൂറും വീണ്ടും ഒന്നിക്കുന്നു; ഒപ്പം നിഖിലാ വിമലും!
തണ്ണീർ മത്തൻ ദിനങ്ങൾക്കുശേഷം മാത്യു തോമസും നസ്ലന് ഗഫൂറും വീണ്ടും ഒന്നിക്കുന്നു; ഒപ്പം നിഖിലാ വിമലും!

മലയാളി സിനിമാ പ്രേമികൾക്കിടയിൽ പുത്തൻ പ്രണയകഥയുമായിട്ടെത്തിയ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാത്യു തോമസും നസ്ലന് ഗഫൂറും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ജോ ‘ എന്ന സിനിമയിലാണ് ഇരുവരും അഭിനയിക്കുന്നത്. നിഖില വിമലും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായിരിക്കുകയാണ് ഇപ്പോൾ.
കൂത്താട്ടുകുളത്താണ് ജോ ആന്റ് ജോയുടെ ചിത്രീകരണം . ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അള്‍സര്‍ ഷായാണ്. ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.
about thanner mathan dhinangal
രേണു സുധിയും കൊല്ലം സുധിയുടെ മകൻ കിച്ചുവും ഇവർക്കായി സന്നദ്ധ സംഘടന വെച്ച് നൽകിയ വീടായ സുധിലയവുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻപോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തിരുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന...
നേരത്തെ, കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തുന്നുവെന്നത് വാർത്തയായിരുന്നു. ബിഎ മലയാളം മൂന്നാം...
മലയാള സിനിമയിലെ ‘ആക്ഷൻ കിംഗ്’ എന്നറിയപ്പെടുന്ന നടൻ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ജീവിതസഖി രാധികയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. സിനിമയിലെ...
സിനിമയെന്നത് കാഴ്ചയുടെ ലോകമാണ്, അവിടെ സൗന്ദര്യത്തിനും യുവത്വത്തിനും വലിയ പ്രാധാന്യം തന്നെയുണ്ട്. കാലം മാറുമ്പോൾ സൗന്ദര്യ സങ്കൽപ്പങ്ങളും മാറുന്നു, അതോടൊപ്പം സാങ്കേതിക...