Connect with us

ചിയാന്‍ 60 യുടെ ചിത്രീകരണം അവസാനിച്ചു, വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

News

ചിയാന്‍ 60 യുടെ ചിത്രീകരണം അവസാനിച്ചു, വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

ചിയാന്‍ 60 യുടെ ചിത്രീകരണം അവസാനിച്ചു, വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് വിക്രമും മകന്‍ ധ്രുവ് വിക്രമും. ഇരുവരും ഒന്നിക്കുന്ന ചിത്രമായ ചിയാന്‍ 60 യുടെ ചിത്രീകരണം അവസാനിച്ചതായി വിവിരം. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

വിക്രമിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ചത്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലറാണ് ചിയാന്‍ 60.

ചിത്രത്തില്‍ വിക്രമനും ധ്രുവിനും പുറമെ സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു.

അച്ഛനും മകനും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

More in News

Trending

Recent

To Top