നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരങ്ങളാണ് മമ്മൂട്ടിയും ശോഭനയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലാതിരുന്ന ശോഭന ഇടയ്ക്ക് വെച്ചാണ് തന്റെ നൃത്ത വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് എത്തി തുടങ്ങിയത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചെിരിക്കുകയാണ് ശോഭന.
സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു, ഫാന്‍ മൊമന്റ്’, എന്ന അടിക്കുറിപ്പോടു കൂടിയാണ് ശോഭന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം ചിത്രം പങ്കുവച്ചത്.
മമ്മൂട്ടി-ശോഭന ആരാധകരെക്കൊണ്ട് നിറയുകയാണ് കമന്റ് ബോക്സ്. ഇഷ്ടതാരങ്ങളെ ഒന്നിച്ച് കണ്ട ആരാധകര്‍ ഓര്‍ത്തെടുക്കുന്നത് ‘മഴയെത്തും മുന്‍പേ’ എന്ന സിനിമയും അതിലെ ‘എന്തിന് വേറൊരു സുര്യോദയം…’ എന്ന ഹിറ്റ് ഗാനവുമാണ്. 21 വര്‍ഷം മുമ്ബ് റിലീസ് ചെയ്ത വല്യേട്ടന് ആണ് മമ്മൂട്ടി-ശോഭന കൂട്ടുകെട്ടില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.
അതേസമയം, കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ5 കെ മധുവാണ് സംവിധാനം ചെയ്യുന്നത്. എസ് എന്‍ സ്വാമിയാണ് തിരക്കഥ. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിര്‍മിക്കുന്നത്.
സിനിമയില്‍ ജഗതിയും ഭാഗമാകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാഗത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന് ഷാഹിര്‍, സായ് കുമാര്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...