Connect with us

അന്ന് തനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നായിരുന്നു; എല്ലാം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ നേരിട്ട വിഷമങ്ങളെ കുറിച്ച് ഇന്ദ്രജ

Malayalam

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന നടിയാണ് ഇന്ദ്രജ. നിരവധി മലയാളം ചിത്രങ്ങളില്‍ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ തിളങ്ങി നിന്നിരുന്ന താരം മയിലാട്ടം, ഇന്‍ഡിപെന്‍ഡന്‍സ്, ശ്രദ്ധ, വാര്‍ ആന്റ് ലൗ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഇന്ദ്രജ.

നായികയായും വില്ലത്തിയായും തിളങ്ങിയിട്ടുള്ള ഇന്ദ്രജ വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. ഇപ്പോഴിതാ സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ നേരിട്ട വിഷമങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുറച്ച് കാലം മാത്രമാണ് സിനിമയില്‍ നില്‍ക്കാന്‍ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു താന്‍. പക്ഷെ അന്ന് തനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നായിരുന്നു.

ഇനി അമ്മ വേഷം ചെയ്യാന്‍ കിട്ടിയാലും താന്‍ ചെയ്യും. കഥാപാത്രം നല്ല കാമ്പുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ എന്നാണ് ഇന്ദ്രജ പറയുന്നത്. ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. അന്യമതസ്ഥനെ പ്രേമിച്ചതിനാല്‍ താരത്തിന്റെ വീട്ടുകാരെല്ലാം വിവാഹത്തെ എതിര്‍ത്തിരുന്നുവെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top