Connect with us

ധീരയായ, ധൈര്യമുള്ള സന്തോഷമുള്ളവളായി നീ വളരണം; ബാലിക ദിനത്തില്‍ മകളോട് ശിവദ പറയുന്നു

Malayalam

ധീരയായ, ധൈര്യമുള്ള സന്തോഷമുള്ളവളായി നീ വളരണം; ബാലിക ദിനത്തില്‍ മകളോട് ശിവദ പറയുന്നു

ധീരയായ, ധൈര്യമുള്ള സന്തോഷമുള്ളവളായി നീ വളരണം; ബാലിക ദിനത്തില്‍ മകളോട് ശിവദ പറയുന്നു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശവദ. ഇപ്പോഴിതാ ലോക ബാലിക ദിനമായ ഇന്ന് മകള്‍ അരുന്ധതിയെക്കുറിച്ച് താരം പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ശിവദയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;

പ്രിയപ്പെട്ട അരുന്ധതി,

ധീരയായ, ധൈര്യമുള്ള സന്തോഷമുള്ളവളായി നീ വളരണമെന്ന് അച്ഛനും അമ്മയും ആഗ്രഹിക്കുന്നു. സത്യം സംസാരിക്കുക. കുറവുകള്‍ ഉള്‍ക്കൊള്ളുക, വിജയങ്ങള്‍ ആഘോഷിക്കുക. ഏറ്റവും പ്രധാനമായി സ്വയം സ്നേഹിക്കുക. ശക്തയായ പെണ്‍കുട്ടിയായി വളരുക. ശക്തരായ പെണ്‍കുട്ടികളാണ് ശക്തരായ സ്ത്രീകളാകുന്നത്.

ഒരുപാട് കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കാലമായതുകൊണ്ട് ബാലികദിനം കൊണ്ടാടുന്നതില്‍ പ്രസക്തിയുണ്ട്. ജനങ്ങള്‍ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. എത്ര ബോധവല്‍ക്കരണം നല്‍കിയാലും അവനവന് സാമാന്യബോധം ഉണ്ടാകണം. ആണായാലും പെണ്ണായാലും സമൂഹത്തിന് നല്ല പൗരമന്മാരായി വളത്തിക്കൊണ്ടു വരിക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും ശിവദ പറഞ്ഞു.

More in Malayalam

Trending

Recent

To Top