മലയാള സിനിമയ്ക്ക് വലിയൊരു ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് പ്രമുഖ നടൻ നെടുമുടി വേണുവിന്റെ വിയോഗം. നടന്റെ വിയോഗവാർത്തയുടെ ഞെട്ടലിലാണ് സിനിമാലോകം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.
ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് അന്ത്യം. കരള്‍ സംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ താരത്തിന് ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നെടുമുടി വേണുവിനെ മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മലയാളികളെ കണ്ണീരിലാഴ്ത്തുകയാണ്…. ആ ദൃശ്യങ്ങൾ വീഡിയോയിലൂടെ കാണാം
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...